image

27 Nov 2023 6:21 AM

News

ഗെയിം കളിച്ച് തൊഴിലും വരുമാനവും നേടുന്നവര്‍ നിരവധി; എച്ച്പി പഠനം

MyFin Desk

many earn jobs and income by playing the game, hp study
X

ഇ-സ്‌പോര്‍ട്‌സ് വ്യവസായത്തിന്റെ വളര്‍ച്ച ഇന്ത്യയിലെ ഗെയിമര്‍മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും നല്‍കുന്നതായി എച്ച്പി ഇന്ത്യ ഗെയിമിംഗ് ലാന്‍ഡ്‌സ്‌കേപ്പ് പഠനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം വരുമാനം ഗണ്യമായി വര്‍ധിച്ചു.ഗെയിമിംഗ് ഗൗരവമായി എടുത്തവരില്‍ പകുതിപേരും വര്‍ഷത്തില്‍ ആറ് മുതല്‍ 12 ലക്ഷം വരെ വരുമാനമുണ്ടാക്കുന്നുണ്ട്.

വ്യവസായ വളര്‍ച്ച തിരിച്ചറിഞ്ഞ് 42 ശതമാനത്തോളം രക്ഷിതാക്കള്‍ ഗെയിമിംഗിനെ ഹോബിയായി അംഗീകരിക്കുന്നുണ്ട്. പക്ഷേ, ഗെയിമിംഗിന്റെ കരിയര്‍ സ്ഥിരതയെക്കുറിച്ചും സാമൂഹികമായ ഒറ്റപ്പെടല്‍ സാധ്യതകളെക്കുറിച്ചുമുള്ള ആശങ്കകളാണ് രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കുന്നത്. രാജ്യത്തെ 15 നഗരങ്ങളിലെ 3000 ഗെയിമര്‍മാരെ ഉള്‍പ്പെടുത്തിയാണ് എച്ച്പി പഠനം നടത്തിയത്.

ഇന്ത്യയില്‍ 61 ശതമാനം ആളുകള്‍ക്കും ഇന്ത്യയിലെ ഗെയിംമിങ്ങ് കോഴ്സുകളെകുറിച്ച് അറിവില്ലെന്നും പഠനം വെളിപ്പെടുത്തുന്നു. 'ആഗോളതലത്തില്‍ ഏറ്റവും മികച്ച മൂന്ന് പിസി (പേഴ്‌സണല്‍ കംപ്യൂട്ടര്‍) ഗെയിമിംഗ് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ ഉയര്‍ന്നുവരുമ്പോള്‍, ഗെയിമര്‍മാരെ ശാക്തീകരിക്കുന്നതിനു എച്ച്പി പ്രതിജ്ഞാബദ്ധമാണെന്നു എച്ച്പി ഇന്ത്യ മാര്‍ക്കറ്റ് സീനിയര്‍ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ ഇപ്സിത ദാസ്ഗുപ്ത പറഞ്ഞു. ഇ - സ്‌പോര്‍ട്ട്‌സ് മാനേജ്‌മെന്റിനെയും ഗെയിം ഡെവലപ്‌മെന്റിനെയും കുറിച്ചുള്ള സൗജന്യ ഓണ്‍ലൈന്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമായ എച്ച്പി ഗെയിമിംഗ് ഗാരേജ് അവതരിപ്പിച്ചതായും ഇവര്‍ വ്യക്തമാക്കി.