image

30 May 2024 2:47 PM IST

News

പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ടിക്കറ്റ് നിരക്ക് കുറച്ച് തിയറ്ററുകള്‍

MyFin Desk

പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ടിക്കറ്റ് നിരക്ക് കുറച്ച് തിയറ്ററുകള്‍
X

Summary

  • പിവിആര്‍-ഐനോക്‌സ്, സിനിപോളിസ്, മിറാജ് സിനിമാസ്, മുള്‍ട്ട എ2, മൂവി മാക്‌സ് എന്നിവയുള്‍പ്പെടെ പ്രമുഖ മള്‍ട്ടിപ്ലക്‌സ് ശൃംഖലകളില്‍ ഈ പ്രത്യേക ഓഫര്‍ ലഭ്യമാകും
  • ബുക്ക് മൈ ഷോ, പേടിഎം തുടങ്ങിയ ആപ്പുകളിലൂടെ സിനിമയ്ക്ക് ടിക്കറ്റെടുക്കാന്‍ സാധിക്കും
  • രാജ്യവ്യാപകമായി 4,000-ത്തോളം സ്‌ക്രീനുകളില്‍ ഈ ഓഫര്‍ ലഭ്യമാകും


സിനിമ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാനായി ടിക്കറ്റ് നിരക്ക് വന്‍തോതില്‍ വെട്ടിക്കുറയ്ക്കാന്‍ മള്‍ട്ടിപ്ലക്‌സുകള്‍ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി സിനിമ പ്രേമികളുടെ ദിനമായി ( സിനിമ ലൗവേഴ്‌സ് ഡേ ) ആചരിക്കുന്ന മേയ് 31 ന് മള്‍ട്ടിപ്ലക്‌സുകളും സിംഗിള്‍ സ്‌ക്രീന്‍ തിയറ്ററുകളും 99 രൂപയ്ക്ക് സിനിമ കാണാന്‍ അവസരമൊരുക്കും.

പിവിആര്‍-ഐനോക്‌സ്, സിനിപോളിസ്, മിറാജ് സിനിമാസ്, മുള്‍ട്ട എ2, മൂവി മാക്‌സ് എന്നിവയുള്‍പ്പെടെ പ്രമുഖ മള്‍ട്ടിപ്ലക്‌സ് ശൃംഖലകളില്‍ ഈ പ്രത്യേക ഓഫര്‍ ലഭ്യമാകും.

ബുക്ക് മൈ ഷോ, പേടിഎം തുടങ്ങിയ ആപ്പുകളിലൂടെ സിനിമയ്ക്ക് ടിക്കറ്റെടുക്കാന്‍ സാധിക്കും.

രാജ്യവ്യാപകമായി 4,000-ത്തോളം സ്‌ക്രീനുകളില്‍ ഈ ഓഫര്‍ ലഭ്യമാകുമെന്ന് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മേധാവിയും പിവിആര്‍-ഐനോക്‌സ് പിക്‌ചേഴ്‌സിന്റെ സിഇഒയുമായ കമല്‍ ജിയാന്‍ചന്ദാനി പറഞ്ഞു.

സമീപകാലത്ത് ബോളിവുഡിലും, തമിഴ്, കന്നഡ സിനിമാ ലോകത്ത് പുതിയ റിലീസുകളൊന്നും ഉണ്ടായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ തിയറ്ററുകളിലേക്ക് എത്തില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ ചിത്രങ്ങളൊന്നും റിലീസ് ചെയ്യാതിരുന്നത്. ഇത് തിയറ്ററുകളെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണു തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയെത്തുന്നത്.