image

7 Dec 2023 7:23 AM GMT

News

കൊച്ചി മെട്രോ; തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്ന്

MyFin Bureau

Kochi Metro
X

Summary

  • സിഗ്‌നലിംഗ്,ടെലികോം,ട്രാക്ഷന്‍ ജോലികൾ പൂര്‍ത്തിയായി
  • 25 മത്തെ മെട്രോ സ്‌റ്റേഷനാണ് തൃപ്പൂണിത്തുറയില്‍ ഒരുങ്ങുന്നത്


കൊച്ചി മെട്രോ എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്ന് രാത്രി 11.30ന് ആരംഭിക്കും. സ്‌റ്റേഷന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. എസ്.എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ സ്‌റ്റേഷന്‍ വരെ 1.18 കിലോമീറ്ററിന്റെ നിര്‍മ്മാണമാണ് നിലവില്‍ അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. സ്‌റ്റേഷന്റെയും വയഡക്റ്റിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി. സിഗ്‌നലിംഗ്,ടെലികോം,ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇവയുടെയും ട്രയല്‍ റണ്‍ ഉടന്‍ ആരംഭിക്കും.

റെയില്‍വേയുടെ സ്ഥലം കൂടി ലഭ്യമായതോടെ മെയ് 2022 ലാണ് തൃപ്പൂണിത്തുറ സ്‌റ്റേഷന്റെ നിര്‍മ്മാണത്തിന് വേഗതയേറിയത്. ഓപ്പണ്‍ വെബ് ഗിര്‍ഡര്‍ സാങ്കേതിക വിദ്യ കൊച്ചി മെട്രോയില്‍ ആദ്യമായി ഉപയോഗിച്ചത് എസ്.എന്‍ ജംഗ്ഷന്‍ തൃപ്പൂണിത്തുറ സ്‌റ്റേഷന്‍ വരെയുള്ള 60 മീറ്റര്‍ മേഖലയിലാണ്.

തൃപ്പുണിത്തുറയിലേക്കുള്ള സര്‍വീസ് ആരംഭിക്കുന്നതോടെ നഗരത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

ആലുവയില്‍ നിന്ന് തുടങ്ങി 25 മത്തെ മെട്രോ സ്‌റ്റേഷനാണ് തൃപ്പൂണിത്തുറയില്‍ ഒരുങ്ങുന്നത്. തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന് സമീപത്തായാണ് മെട്രോ സ്റ്റേഷന്‍ നിര്‍മ്മച്ചിരിക്കുന്നത്.