image

30 March 2025 11:06 AM IST

News

ആര് നേടും 10 കോടി; സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാൻ ഇനി 3 ദിവസം കൂടി

MyFin Desk

ആര് നേടും 10 കോടി; സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാൻ ഇനി 3 ദിവസം കൂടി
X

സംസ്ഥാന ഭാഗ്യക്കുറിയുടെ ഇപ്രാവശ്യത്തെ സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാൻ ഇനി മൂന്നു നാളുകൾ കൂടി മാത്രം. ഒന്നാം സമ്മാനമായി 10 കോടി രൂപ നൽകുന്ന ബി ആർ 102 സമ്മർ ബമ്പർ ഏപ്രിൽ രണ്ടിന് ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് നറുക്കെടുക്കും. ആകെ 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്. ഇതിൽ മാർച്ച് 29 ഉച്ചതിരിഞ്ഞ് മൂന്നു മണി വരെ 35,23,230 ടിക്കറ്റുകൾ വിറ്റു പോയി.

7,90,200 ടിക്കറ്റുകൾ വിറ്റ് പാലക്കാടും 4,73,640 ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരവും 4,09,330 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ലയും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. 50 ലക്ഷം രൂപ രണ്ടാം സമ്മാനമുള്ള ബമ്പറിന് 500 രൂപയിൽ വരെ അവസാനിക്കുന്ന ആകർഷകമായ സമ്മാനഘടനയാണുള്ളത്. 250 രൂപയാണ് ബമ്പർ ടിക്കറ്റിന്റെ വില.