image

19 Sep 2023 9:25 AM GMT

News

രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഭാമാഷാ പുരസ്‌കാരം ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്

MyFin Desk

രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഭാമാഷാ പുരസ്‌കാരം ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്
X

Summary

  • രാജസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ഥികളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനായുള്ള വിവിധ വിദ്യാഭ്യാസ സംരംഭങ്ങളില്‍ ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്.


കൊച്ചി: രാജസ്ഥാനിലെ വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഹോണ്ട ഇന്ത്യ ഫൗണ്ടേഷന് രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഭാമാഷാ അവാര്‍ഡ് ലഭിച്ചു. സെപ്റ്റംബര്‍ 11ന് സംഘടിപ്പിച്ച 27ാമത് ഭാമാഷാ സമ്മാന്‍ ചടങ്ങില്‍, ഹോണ്ട ഇന്ത്യ ഫൗണ്ടേഷന് വേണ്ടി സിഎസ്ആര്‍ ഓപ്പറേറ്റിങ് ഹെഡ് സത്യപ്രകാശ് പാട്ടീല്‍, സിഎസ്ആര്‍ ഡിവിഷന്‍ ഹെഡ് അനു മേത്ത എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു.

രാജസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ഥികളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനായുള്ള വിവിധ വിദ്യാഭ്യാസ സംരംഭങ്ങളില്‍ ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ സഹായങ്ങള്‍, അധ്യാപക പരിശീലനം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിദ്യാഭ്യാസ മേഖലകളിലെ വിവിധ പദ്ധതികള്‍ ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്.

രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ബുലാക്കി ദാസ് കല്ല, രാജസ്ഥാന്‍ സര്‍ക്കാരിന്റെ സെക്രട്ടറിയും കമ്മീഷണറുമായ നവിന്‍ ജെയിന്‍, രാജസ്ഥാന്‍ പഞ്ചായത്തിരാജ് വകുപ്പ് ഡയറക്ടര്‍ കാന റാം എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ്. രാജസ്ഥാനിലെ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.