image

31 March 2025 7:47 AM

News

കർണാടകയിൽ പാൽ വില കൂട്ടി; കേരളത്തിൽ വില വ‍ർധിപ്പിക്കില്ലെന്ന് ചെയർമാൻ

MyFin Desk

കർണാടകയിൽ പാൽ വില കൂട്ടി; കേരളത്തിൽ വില വ‍ർധിപ്പിക്കില്ലെന്ന് ചെയർമാൻ
X

കർണാടകത്തിൽ പാൽ വില കൂട്ടി. ക‍ർണാടക മിൽക് ഫെഡറേഷൻ ഉൽപ്പാദിപ്പിക്കുന്ന നന്ദിനി പാലിൻ്റെ വില ലിറ്ററിന് നാല്‌ രൂപയാണ് കൂട്ടിയത്. കർഷകരുടെയും വിവിധ സംഘടനകളുടെയും നിരന്തരമായ ആവശ്യങ്ങളെ തുടർന്നാണ് പാൽ വില വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ പാക്കറ്റ് പാലിന്റെ വില 44 രൂപയിൽ നിന്ന് 48 രൂപയായി ഉയരും. ഏപ്രിൽ ഒന്നുമുതൽ പുതിയ വില പ്രാബല്യത്തിൽ വരും.

കേരളത്തിൽ വില കൂടില്ല

പ്രതിദിനം ഒന്നരലക്ഷം ലിറ്റർ പാലാണ് മിൽമ കർണാടകത്തിൽ നിന്നും കേരളത്തിൽ എത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ക‍ർണാടക മിൽക് ഫെഡറേഷനിൽ നിന്ന് തങ്ങൾ വാങ്ങുന്ന പാലിന് വില കൂടുമെങ്കിലും കേരളത്തിൽ വില കൂട്ടില്ലെന്ന് മിൽമ ചെയ‍ർമാൻ വ്യക്തമാക്കി. ലാഭവിഹിതം കുറഞ്ഞാലും നിലവിൽ വിലവർധനവ് ആലോചനയിലില്ലെന്നും ഇത് മാർക്കറ്റിലേക്ക് കൂടുതൽ കടന്നു കയറാൻ മിൽമയ്ക്ക് അവസരം ഒരുക്കുമെന്നും മിൽമ ചെയ‍ർമാൻ കെ എസ് മണി പറ‍ഞ്ഞു.