image

14 Aug 2023 11:03 AM

News

ഹിന്‍ഡന്‍ബര്‍ഗ് ഇഫക്റ്റ്; ഓഡിറ്റര്‍ രാജിവെച്ചു, അദാനി ഓഹരികള്‍ താഴോട്ട്

MyFin Desk

hindenburg effect, auditor resigns, adani shares down
X

Summary

  • ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ഡെലോയിറ്റ് ആവശ്യപ്പെട്ടിരുന്നു.


യു എസ വിപണി ഗവേഷകരായ ഹിൻഡൻബെർഗ് റിസർച്ചിന്റെ അദാനി ഗ്രൂപിനെതിരെയുള്ള ആരോപണത്തെക്കുറിച്ചു ഗ്രൂപ്പും അതിന്റെ ഓഡിറ്റർമാരിൽ ഒന്നായ ഡിലോയിറ്റ് തമ്മിലുള്ള തർക്കം ഓഹരി വിപണിയിലും പ്രതിഫലിച്ചു. ലോകത്തിലെ നാലു വലിയ ഓഡിറ്റ് സ്ഥാപനങ്ങളിൽ ഒന്നായ ഡെലോയിറ്റ് ഹസ്‌കിൻസ് ആൻഡ് സെൽസ് ഓഡിറ്റർ ആയിരുന്ന അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺസ് ഓഹരികൾ ബി എസ് ഇ യിൽ 13 .90 രൂപ നക്ഷ്ടത്തിൽ 787 .15 രൂപയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി എന്റർപ്രൈസസ് 86 .15 രൂപ നക്ഷ്ടത്തിൽ 2446 95 ലും. അദാനി ഗ്രൂപ്പിലെ മറ്റു കമ്പനികളായ അദാനി പവ്വറും , അദാനി ടോട്ടൽ ഗ്യാസും നക്ഷ്ടത്തിൽ തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്

വിപണി നിയന്ത്രകാരായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഹിൻഡൻബെർഗ് ഉയർത്തിയ ആരോപണത്തെക്കുറിച്ചുള്ള അതിന്റെ വിലയിരുത്തൽ ഇന്ന് സുപ്രീം കോടതിക്ക് സമർപ്പിക്കാൻ സാധ്യതയുണ്ട് എന്ന് വിപണി പ്രതീക്ഷിച്ചിരുന്നു . അതും അദാനി ഗ്രൂപ്പ് കമ്പിനികളുടെ ഓഹരികൾ വീഴാൻ കാരണമായി. ഓഹരികൾ 2 മുതൽ 5 ശതമാനം വരെ ഇടിഞ്ഞു.

.എന്നാൽ തങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസം കൂടി അനുവദിക്കണമെന്ന് സെബി സുപ്രീം കോടതിയോട് അപേക്ഷിച്ചു .

ഹിൻഡൻബെർഗിന്റെ ആരോപണത്തെ കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണം വേണമെന്നുള്ള ആവശ്യം അദാനി ഗ്രൂപ്പ് തള്ളിയതിനെ തുടർന്ന് ഡെലോയിറ്റ് അദാനി പോർട്സിന്റെ ഓഡിറ്റർ പദവി രാജിവെച്ചു. കമ്പനി എം എസ് കെ എ അസ്സോസിയേറ്റ്‌സിനെ പുതിയ ഓഡിറ്ററായി നിയമിച്ചു. 2024 മാര്‍ച്ചിലെ വാര്‍ഷിക പൊതു യോഗം വരെയാണ് നിയമനം.

ഡെലോയിറ്റ് 2018 മുതൽ അദാനി പോർട്സിന്റെ ഓഡിറ്ററാണ്. അഞ്ചുവര്ഷത്തേക്കുകൂടി കമ്പനിയുടെ ഓഡിറ്ററായി ഡെലോയിറ്റ് നെ നിയമിച്ചത് കഴിഞ്ഞ വർഷമാണ്.

ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നതുപോലെ ചില പാർട്ടികളുമായുള്ള ഇടപാടിൽ കണക്കിൽ വ്യക്തത ഇല്ലാത്തതുകൊണ്ടാണ് സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർ സ്ഥാനത്തുനിന്ന് രാജി വെക്കുന്നതെന്നു ഡെലോയിറ്റ് അതിന്റെ രാജി കത്തിൽ പറയുന്നു.

. എന്നാല്‍, രാജിവെയ്ക്കാനുള്ള കാരണമായി ഡെലിയോറ്റ് ഉന്നയിക്കുന്ന കാരണങ്ങള്‍ വിശ്വസിനീയമോ, പര്യാപ്തമോ അല്ലെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ വിശദീകരണം.

ഡെലോയിറ്റ് അദാനി ഗ്രൂപ്പിനു കീഴിലുള്ള മറ്റ് കമ്പനികളുടെ ഓഡിറ്റ് റോളിലുള്ള അഭാവത്തെക്കുറിച്ചും വ്്യക്തമാക്കിയിരുന്നു. എന്നാല്‍ അദാനി ഗ്രൂപ്പിലെ ഓരോ സ്ഥാപനങ്ങളും സ്വതന്ത്രമായി നില്‍ക്കുന്നതിനാല്‍ അത് തങ്ങളുടെ അധികാര പരിധിയില്‍ വരില്ലെന്ന് കമ്പനി വ്യക്തമാക്കി.

. ഈ വര്‍ഷം ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, ഓഹരികളില്‍ കൃത്രിമത്വം കാണിക്കല്‍ എന്നിങ്ങനെയായിരുന്നു അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണം. ഈ ആരോപണങ്ങള്‍ക്കെതിരെയുള്ള സെക്യൂരിറ്റീസ് എക്‌സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അന്വേഷണവും, വിലയിരുത്തലും നടക്കുന്നതിനാല്‍ സ്വതന്ത്രമായൊരു അന്വേഷണം വേണ്ടെന്ന നിലപാടിലാണ് അദാനി ഗ്രൂപ്പ്. മെയ് മാസത്തില്‍ സുപ്രീം കോടതി നിയോഗിച്ച ആറംഗ വിദഗ്ദ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് ഓഹരികളില്‍ കൃത്രിമത്വമോ, റെഗുലേറ്ററി പരമായി എന്തെങ്കിലും പരാജയമോ കണ്ടെത്തിയിട്ടില്ല.