image

16 Oct 2024 3:40 AM GMT

News

നികുതി നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി

MyFin Desk

assembly passed the tax law amendment bill
X

സംസ്ഥാനത്തെ 21,000 വ്യാപാരികൾക്ക് ആശ്വാസകരമാകുന്ന നികുതി കുടിശിക ഒറ്റത്തവണ തീർപ്പാക്കുന്ന പദ്ധതിക്ക്‌ നിയമ പ്രാബല്യം നൽകുന്ന നികുതി നിയമ ഭേദഗതി ബില്ല്‌ നിയമസഭ പാസാക്കി. 2024-ലെ കേരള നികുതി ചുമത്തൽ നിയമ (ഭേദഗതി) ബില്ലാണ് നിയമസഭ പാസാക്കിയത്. ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബിൽ പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ ചർച്ചയില്ലാതെയാണ് പാസാക്കിയത്. മനഃപൂർവമല്ലാത്ത കാരണത്താൽ നികുതി കുടിശ്ശിക നിയമനടപടിക്ക് വിധേയരായ 21,000 ൽ പരം വ്യാപാരികൾക്ക് ബില്ല് നിയമമാകുന്നതോടെ ആംനസ്റ്റി പദ്ധതിയുടെ പ്രയോജനം ലഭിക്കും.

നിർദിഷ്ട സമയത്തിനുശേഷം ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുത്തവർക്കും ഈ ആനുകൂല്യം ലഭ്യമാക്കാൻ വ്യവസ്ഥയുണ്ട്. ജിഎസ്ടി നോട്ടീസുകളുടെ സമയപരിധി ഏകീകരിച്ച് മൂന്നര വർഷമാക്കി. ട്രൈബ്യൂണൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളും ബില്ലിന്റെ ഭാഗമാണ്‌. ഇഎൻഎയുടെ (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) നികുതി അവകാശം സംസ്ഥാന നികുതിയിൽത്തന്നെ നിലനിർത്തുന്നതിന്‌, ജിഎസ്ടിയ്ക്ക് പുറത്താണ്‌ ഇഎൻഎ എന്ന്‌ വ്യക്തമാക്കുന്ന ഭേദഗതിയും ഉൾപ്പെടുത്തിയിട്ടുണ്ട്.