image

21 March 2025 1:08 PM

News

ചർച്ച വിജയം; അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റി

MyFin Desk

ചർച്ച വിജയം; അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റി
X

ബാങ്ക്‌ ജീവനക്കാർ 24നും 25ന്‌ രാജ്യവ്യാപകമായി നടത്താൻ തീരുമാനിച്ചിരുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവച്ചതായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) അറിയിച്ചു. യുഎഫ്ബിയുവും ഇന്ത്യൻ ബാങ്ക് അസോസിയേഷനും കേന്ദ്ര ലേബർ കമീഷണറും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്ക് മാറ്റിയത്. വിഷയത്തിൽ തുടർചർച്ച ഏപ്രിൽ ആദ്യം വീണ്ടും നടക്കും.

ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, കരാര്‍-താല്‍ക്കാലിസ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്ക് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരിക്കുക, ഐഡിബിഐ ബാങ്ക് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തുക, ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വത്തെ ബാധിക്കുന്ന നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്കിങ്‌ മേഖലയിലെ ഒമ്പത്‌ പ്രമുഖ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.