28 Nov 2023 12:23 PM
Summary
2019-ല്‍ തായ്‌ലന്‍ഡ് സന്ദര്‍ശിച്ചത് 39.9 ദശലക്ഷം വിദേശ സഞ്ചാരികളാണ്
വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി തായ്‌ലന്‍ഡില്‍ കാബിനറ്റ് നിശാ ക്ലബ്ബുകളുടെയും വിനോദ വേദികളുടെയും പ്രവര്‍ത്തന സമയം നീട്ടുന്നതിനു മന്ത്രിസഭ പച്ചക്കൊടി കാട്ടിയതായി റിപ്പോര്‍ട്ട്.
ബാങ്കോക്ക്, ഫൂക്കറ്റ്, പട്ടായ, ചിയാങ് മായ്, സാമുയി തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ക്ലബ്ബുകളും കരോക്കെ ബാറുകളും ഉള്‍പ്പെടെയുള്ള വിനോദ ഹോട്ട്‌സ്‌പോട്ടുകള്‍ക്ക് പുലര്‍ച്ചെ 4 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
ഡിസംബര്‍ 15 മുതലായിരിക്കും അധികസമയം തുറന്ന് പ്രവര്‍ത്തിക്കാനാവുക.
സമീപരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍
തായ്‌ലന്‍ഡിലെ ടൂറിസം മേഖലയില്‍ മന്ദഗതിയിലുള്ള വളര്‍ച്ചയാണുള്ളത്. രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ സുപ്രധാന പങ്ക് ടൂറിസം മേഖലയ്ക്കുള്ളതിനാല്‍ ഈ വ്യവസായത്തിന് പ്രത്യേക പരിഗണന നല്‍കാനാണു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സമീപദിവസം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിസയില്‍ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ മുതല്‍ 2024 മേയ് മാസം വരെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
2023-ല്‍ ഇതുവരെയായി 24.5 ദശലക്ഷം വിദേശ ടൂറിസ്റ്റുകളാണ് തായ്‌ലന്‍ഡിലേക്ക് എത്തിയത്. ഈ വര്‍ഷം അവസാനത്തോടെ തായ്‌ലന്‍ഡ് സന്ദര്‍ശിച്ച വിദേശ സഞ്ചാരികളുടെ എണ്ണം 28 ദശലക്ഷമെത്തുമെന്നാണു കണക്കാക്കുന്നത്.
2019-ല്‍ തായ്‌ലന്‍ഡ് സന്ദര്‍ശിച്ചത് 39.9 ദശലക്ഷം വിദേശ സഞ്ചാരികളാണ്. ഇതില്‍ 11 ദശലക്ഷം പേര്‍ ചൈനയില്‍ നിന്നായിരുന്നു.