14 Sep 2023 6:56 AM GMT
ചന്ദ്രയാന്‍ 3 നുള്ള ആദരമായി ടെക്‌നോ സ്പാര്‍ക്ക് 10 പ്രോ മൂണ്‍ എക്‌സ്‌പ്ലോറര്‍ പുറത്തിറക്കി
MyFin Desk
Summary
- സെപ്റ്റംബര്‍ 15 മുതല്‍ വില്‍പ്പന ആരംഭിക്കുന്ന ഫോണിന്റെ വില 11,999 രൂപയാണ്.
കൊച്ചി:ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രായാന്‍ 3 നോടുള്ള ആദരവിന്റെ ഭാഗമായി പ്രമുഖ ടെക്‌നോളജി ബ്രാന്‍ഡായ ടെക്‌നോ സ്പാര്‍ക്ക് 10 പ്രോ മൂണ്‍ എക്‌സപ്ലോറര്‍ പതിപ്പ് അവതരിപ്പിച്ചു. കറുപ്പ്, വെളുപ്പ് ലെതര്‍ ഡിസൈനില്‍ പരിസ്ഥിതി സൗഹൃദമായാണ് സ്പാര്‍ക്ക് 10 പ്രോയുടെ രൂപകല്‍പ്പന.
സെപ്റ്റംബര്‍ 15 മുതല്‍ വില്‍പ്പന ആരംഭിക്കുന്ന ഫോണിന്റെ വില 11,999 രൂപയാണ്. സെപ്റ്റംബര്‍ ഏഴ് മുതല്‍ പ്രീബുക്കിംഗ് ആരംഭിച്ചു. ഫോണിന് 17.22 സെ.മീ (6.78) എഫ്എച്ച്ഡി+ഡോട്ട്-ഇന്‍ ഡിസ്‌പ്ലേയാണുള്ളത്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള എച്ച്‌ഐഒഎസ് 12.6 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.
32 മെഗാപിക്‌സല്‍ ഡ്യുവല്‍ ഫ്‌ളാഷ് എഐ സെല്‍ഫി ക്യാമറക്കൊപ്പം, 50എംപി ഡ്യുവല്‍ പിന്‍ ക്യാമറയുമുണ്ട്. എട്ട് ജിബി എല്‍പിഡിഡിആര്‍4എക്‌സും, 8ജിബി മെമ്മറി ഫ്യൂഷന്‍ റാമും, 128ജിബി ഇന്റേണല്‍ സ്റ്റോറേജും 1ടിബി വരെയുള്ള എസ്ഡി കാര്‍ഡ് സ്ലോട്ടുമടങ്ങുന്നതാണ് സ്‌റ്റോറേജ് സൗകര്യം. ഇരുപത്തിയേഴ് ദിവസം വരെ സ്റ്റാന്‍ഡ്‌ബൈ നല്‍കുന്ന 5000എംഎഎച്ച് ബാറ്ററിയാണുള്ളത്. നാല്‍പത് മിനിറ്റിനുള്ളില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന 18വാട്ട് ഫ്‌ളാഷ് ചാര്‍ജറാണുള്ളതെന്നും കമ്പനി വ്യക്തമാക്കുന്നു.