26 July 2023 11:56 AM
Summary
- ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഏകദേശം 39% കുറവാണ് സംയോജിത അറ്റാദായം
- നികുതിക്കുമുമ്പുള്ള വരുമാനത്തില്‍ 29ശതമാനം ഇടിവ്
- വരുമാന വളര്‍ച്ച ശക്തമായ തിരിച്ചടി നേരിടുന്നു
ഐടി സേവന കമ്പനിയായ ടെക് മഹീന്ദ്ര ബുധനാഴ്ച 2023 ജൂണില്‍ അവസാനിച്ച പാദത്തില്‍ 693 കോടി രൂപയുടെ സംയോജിത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഏകദേശം 39% കുറവാണിത്. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ അറ്റാദായം 1,131 കോടി രൂപയായിരുന്നു.
റിപ്പോര്‍ട്ടിംഗ് കാലയളവില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 4% വര്‍ധിച്ച് 13,159 കോടി രൂപയായി. മുമ്പ് പ്രവചിച്ചിരുന്ന തുകയേക്കാള്‍ കുറവായിരുന്നു ഇത്. 13,470 കോടി രൂപയാണ് കണക്കുകൂട്ടിയിരുന്നത്.
ഡോളറിന്റെ അടിസ്ഥാനത്തില്‍, വരുമാനം 1601 ദശലക്ഷം ഡോളറായി. 2% വാര്‍ഷികവും 4% ക്വാര്‍ട്ടര്‍-ഓണ്‍-ക്വാര്‍ട്ടറും കുറഞ്ഞു. ആദ്യ പാദത്തിലെ ശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 29 സതമാനം ഇടിഞ്ഞ് 1,338 കോടി രൂപയായി.
''ഞങ്ങളുടെ ഈ പാദത്തിലെ ഫലങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയിലെയും ഐടി മേഖലയിലെയും അനിശ്ചിതത്വത്തെ പ്രതിഫലിപ്പിക്കുന്നു,'' ടെക് മഹീന്ദ്ര എംഡിയും സിഇഒയുമായ സി പി ഗുര്‍നാനി പറഞ്ഞു.
സെഗ്മെന്റ് അടിസ്ഥാനത്തില്‍, കമ്മ്യൂണിക്കേഷന്‍സ്, മീഡിയ, എന്റര്‍ടൈന്‍മെന്റ് എന്നിവയില്‍ നിന്നുള്ള വരുമാനം എട്ട് ശതമാനമാണ് കുറഞ്ഞത്. ബിഎഫ്എസ്‌ഐ-യില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.4% കുറഞ്ഞു. ഉല്‍പ്പാദനം, സാങ്കേതികവിദ്യ എന്നിവയില്‍ നിന്നുള്ള വരുമാനം ആദ്യ പാദത്തില്‍ യഥാക്രമം 8.6%, 8% വര്‍ഷം ഉയര്‍ന്നു.
'വരുമാന വളര്‍ച്ച ശക്തമായ തിരിച്ചടി നേരിടുന്നതിനാല്‍ ഈ പാദം ഞങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. അത് ലാഭക്ഷമതയെ ബാധിച്ചു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഞങ്ങളുടെ എക്സിക്യൂഷന്‍ മെച്ചപ്പെടുത്തുന്നതിനും ഞങ്ങള്‍ വേഗത്തിലുള്ളതും നിര്‍ണായകവുമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്,' ടെക് മഹീന്ദ്ര സിഎഫ്ഒ രോഹിത് ആനന്ദ് പറഞ്ഞു.
ജൂണ്‍ പാദത്തിന്റെ അവസാനത്തില്‍ മൊത്തം ജീവനക്കാരുടെ എണ്ണം 4,103 കുറഞ്ഞ് 148,297 ആയി.
'വരുമാന വളര്‍ച്ച ശക്തമായ തിരിച്ചടി നേരിടുന്നതിനാല്‍ ഈ പാദം ഞങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു, അത് ലാഭക്ഷമതയെ ബാധിച്ചു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഞങ്ങളുടെ എക്സിക്യൂഷന്‍ മെച്ചപ്പെടുത്തുന്നതിനും ഞങ്ങള്‍ വേഗത്തിലുള്ളതും നിര്‍ണായകവുമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്,' ടെക് മഹീന്ദ്ര സിഎഫ്ഒ രോഹിത് ആനന്ദ് പറഞ്ഞു.
'ഈ താല്‍ക്കാലിക തിരിച്ചടി മറികടക്കാനും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കും ദീര്‍ഘകാല മൂല്യം നല്‍കാനും ശരിയായ തന്ത്രവും ശരിയായ ടീമും ഉണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,' ഗുര്‍നാനി പറഞ്ഞു.