2 Dec 2023 11:27 AM
Summary
അസമില്‍ ഒക്ടോബറില്‍ തേയില ഉല്‍പ്പാദനം 104.26 ദശലക്ഷം കിലോഗ്രാമായിരുന്നു
ഈ വര്‍ഷം ഒക്ടോബറില്‍ രാജ്യത്ത് തേയില ഉല്‍പ്പാദനത്തില്‍ വര്‍ധന. ടീ ബോര്‍ഡിന്റെ കണക്ക്പ്രകാരം, 12.06 ശതമാനത്തോളം വര്‍ധിച്ച് 182.84 ദശലക്ഷം കിലോഗ്രാമിലെത്തി. ഈ വര്‍ഷം ഒക്ടോബറില്‍ പശ്ചിമ ബംഗാളില്‍ തേയില ഉല്‍പ്പാദനം 54.98 ദശലക്ഷം കിലോഗ്രാമായിരുന്നു. 2022 ഒക്ടോബറില്‍ 49.75 ദശലക്ഷമായിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ തേയില ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമായ അസമില്‍ ഒക്ടോബറില്‍ തേയില ഉല്‍പ്പാദനം 104.26 ദശലക്ഷം കിലോഗ്രാമായിരുന്നു. 2022 ഒക്ടോബറിലിത് 90.72 ദശലക്ഷം കിലോഗ്രാമായിരുന്നു.
ദക്ഷിണേന്ത്യയില്‍ ഇപ്രാവിശ്യം ഒക്ടോബറില്‍ ഉല്‍പ്പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. 2023 ഒക്ടോബറില്‍ 18.89 ദശലക്ഷം കിലോഗ്രാമാണ് ഉല്‍പ്പാദിപ്പിച്ചത്. മുന്‍വര്‍ഷിമത് 18.92 ദശലക്ഷം കിലോഗ്രാമായിരുന്നു.
2023 ഒക്ടോബറില്‍ രാജ്യത്തുടനീളമുള്ള ചെറുകിട കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ചത് 95.24 ദശലക്ഷം കിലോഗ്രാം തേയിലയാണ്. 2022 ഒക്ടോബറിലിത് 78.19 ദശലക്ഷം കിലോഗ്രാമായിരുന്നു.