5 Oct 2023 9:28 AM
Summary
3200 കോടിയാണ് രാജ്യത്തെ ബ്രാൻഡഡ് കോഫി വിപണി
വിപണിയിൽ തെയിലയിലും, ഉപ്പിലും ശക്തമായ സാന്നിധ്യം ആയ ടാറ്റ ഗ്രൂപ്പിന്റെ അടുത്ത നീക്കം ബ്രാൻഡഡ് കോഫിയാണ് . 3200 കോടിയാണ് രാജ്യത്തെ ബ്രാൻഡഡ് കോഫി വിപണി. ഇത് വര്ഷം 11 ശതമാനം നിരക്കിൽ വളരുന്നു , എന്നാൽ രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രുപ്പുകളിൽ ഒന്നായ ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ ബീവറേജസിനെ ഈ വിപണിയിൽ തീരെ കാണാനേ ഇല്ല എന്ന് പറയാം.
എന്നാൽ ഈ വിപണി നൽകുന്ന അവസരങ്ങൾ ടാറ്റ ബിവറേജസ് പോലൊരു കമ്പനിക്കു കണ്ടില്ലന്നു നടിക്കാൻ കഴിയില്ല.
``കോഫി തികച്ചും ഒരു വലിയ അവസരമാണ്. ശരിക്കും അത് ഞങ്ങളെ തുറിച്ചു നോക്കുകുയാണ്. ഇപ്പോൾ ഞങ്ങൾ കോഫിയുടെ കാര്യത്തിൽ ശരിയായ പാതയിലാണ്. കോഫി പ്രേമികൾക്ക് ഞങ്ങൾ കൊടുക്കുന്ന ഉൽപന്നങ്ങളുടെ എണ്ണം കൂട്ടുക എന്നതാണ് ഞങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്,'' തന്റെ കൂർഗ് സന്ദർശനത്തിൽ ടാറ്റ ബിവറേജസ് പ്രസിഡന്റ് പുനീത് ദാസ് വാർത്ത ലേഖകരോട് പറഞ്ഞു.
കഴിഞ്ഞ മൂന്നു വർഷമായി, ബ്രാൻഡഡ് കോഫി മാർക്കറ്റിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള ശ്രമത്തിലാണ് ടാറ്റാസ്.. ``കഴിഞ്ഞ സാമ്പത്തിക വര്ഷം ബ്രാൻഡഡ് കോഫിയിൽ ഞങ്ങൾ 31 ശതമാനം വളർച്ച നേടി. ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ 21 ശതമാനവും. ഇപ്പോൾ രണ്ടു അക്കത്തിലാണ് ഞങ്ങളുടെ വളർച്ച. ഭാവിയിൽ 30 ശതമാനം വളർച്ചയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് ,'' ദാസ് പറഞ്ഞു.
അതിവേഗം വളരുന്ന ഇൻസ്റ്റന്റ് കോഫിയുടെ വിപണി കഴിയുന്നത്ര നേടിയെടുക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. തെക്കേ ഇന്ത്യയാണ് ഇൻസ്റ്റന്റ് കോഫിയുടെ ഏറ്റവും വലിയ വിപണി. ഇൻസ്റ്റന്റ് കോഫി വിപണിയുടെ 60 ശതമാനവും അവിടെയാണ്