image

7 Dec 2023 12:02 PM GMT

News

1 ലക്ഷം കോടി രൂപ വിപണി മൂല്യം കൈവരിച്ച് ടാറ്റാ പവര്‍

MyFin Desk

Tata Power achieves a market cap of Rs 1 lakh crore
X

Summary

ടാറ്റാ പവറിന്റെ ഓഹരി ഇന്ന് എന്‍എസ്ഇയില്‍ വ്യാപാരം 10.76 ശതമാനം നേട്ടത്തോടെ 325.80 രൂപയിലാണു ക്ലോസ് ചെയ്തത്


ടാറ്റാ പവര്‍ 1 ലക്ഷം കോടി രൂപ (1 ട്രില്യന്‍) വിപണി മൂല്യം കൈവരിച്ചു. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ടാറ്റാ ഗ്രൂപ്പിലെ ആറാമത്തെ കമ്പനിയായി ടാറ്റാ പവര്‍.

ഈയാഴ്ച ആദ്യം ടാറ്റാ ഗ്രൂപ്പിലെ ട്രന്റിന്റെ വിപണി മൂല്യം 1 ലക്ഷം കോടി രൂപയിലെത്തിയിരുന്നു.

ടാറ്റാ പവറിനും ട്രന്റിനും പുറമെ

ടിസിഎസ്,

ടൈറ്റന്‍ കമ്പനി ലിമിറ്റഡ്,

ടാറ്റാ മോട്ടോഴ്‌സ്,

ടാറ്റാ സ്റ്റീല്‍ എന്നിവയാണ് ടാറ്റാ ഗ്രൂപ്പില്‍ 1 ട്രില്യന്‍ വിപണി മൂല്യമുള്ള കമ്പനികളെന്ന് ഏയ്‌സ് ഇക്വിറ്റി എന്ന കോര്‍പറേറ്റ് ഡാറ്റാബേസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ടാറ്റാ പവറിന്റെ ഓഹരി ഇന്ന് എന്‍എസ്ഇയില്‍ വ്യാപാരം 10.76 ശതമാനം നേട്ടത്തോടെ 325.80 രൂപയിലാണു ക്ലോസ് ചെയ്തത്.