image

7 Nov 2023 2:19 PM IST

News

വോള്‍ട്ടാസ് ബിസിനസ് വില്‍ക്കാനൊരുങ്ങി ടാറ്റ

MyFin Desk

tata to sell voltas business
X

Summary

  • 2023-24 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 35.65 കോടി രൂപ
  • 1954-ലാണ് വോള്‍ട്ടാസ് സ്ഥാപിച്ചത്
  • വോള്‍ട്ടാസിന്റെ ബ്രാന്‍ഡ് നെയ്മില്‍ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങള്‍ എയര്‍ കണ്ടീഷണര്‍, റെഫ്രിജറേറ്റര്‍, വാട്ടര്‍ കൂളര്‍ എന്നിവയാണ്


വോള്‍ട്ടാസ് ലിമിറ്റഡിന്റെ ഗൃഹോപകരണ ബിസിനസ് വില്‍ക്കാന്‍ ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നു. വിപണിയില്‍ കടുത്ത മത്സരം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബിസിനസ് മെച്ചപ്പെടുത്തതിലുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണിത്. ടാറ്റ ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് വോള്‍ട്ടാസ് വില്‍പ്പനയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണെങ്കിലും വില്‍പ്പന സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

27,077.95 കോടി രൂപ വിപണി മൂല്യമുള്ള വോള്‍ട്ടാസിന്റെ ബ്രാന്‍ഡ് നെയ്മില്‍ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങള്‍ എയര്‍ കണ്ടീഷണര്‍, റെഫ്രിജറേറ്റര്‍, വാട്ടര്‍ കൂളര്‍ എന്നിവയാണ്.

1954-ലാണ് വോള്‍ട്ടാസ് സ്ഥാപിച്ചത്.

ഇന്ത്യ, പശ്ചിമേഷ്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, ആഫ്രിക്ക എന്നിവടങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള ബ്രാന്‍ഡ് കൂടിയാണ് വോള്‍ട്ടാസ്. ഇന്ത്യയില്‍ വോള്‍ട്ടാസ് ആര്‍സെലിക്കുമായി സംയുക്ത സംരംഭത്തിലേര്‍പ്പെട്ടിട്ടുമുണ്ട്. വോള്‍ട്ടാസ് ബേക്കോ എന്ന ബ്രാന്‍ഡ് നെയ്മില്‍ നിരവധി ഗൃഹോപകരണ ഉപകരണങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്.

2023-24 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 35.65 കോടി രൂപയാണ്.

എന്‍എസ്ഇയില്‍ വോള്‍ട്ടാസിന്റെ ഓഹരിവില ഇന്ന് 1.68 ശതമാനം ഇടിഞ്ഞ് 814 രൂപയിലാണ് വ്യാപാരം നടക്കുന്നത്.