15 Aug 2023 8:54 AM IST
Summary
- വാട്‌സാപ്പ്, പേയു (PayU) എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്.
ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രീമിയം ഇനി വാട്‌സാപ്പ്, യുപിഐ എന്നിവ വഴി അടയ്ക്കാം. ഇന്‍ഷുറന്‍സ് മേഖലയില്‍ ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തുന്ന ആദ്യത്തെ കമ്പനിയാണ് ടാറ്റ എഐഎ. ഉപഭോക്താക്കള്‍ക്ക് വേഗത്തിലും, അനായസമായും ഡിജിറ്റലായി പണം അടച്ച് വേഗത്തില്‍ രസീത് കൈപ്പറ്റാനുള്ള അവസരമാണ് ഇത് നല്‍കുന്നത്. വാട്‌സാപ്പ്, പേയു (PayU) എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനു പുറമേ, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഗുജറാത്തി, ബംഗാളി ഭാഷകളിലും സേവനം ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടാറ്റ എഐയുടെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും, ഓപ്പറേഷന്‍ ഹെഡുമായ സഞ്ജയ് അറോറ വ്യക്തമാക്കി.
ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ, സ്ഥിരത (പെര്‍സിസ്റ്റന്‍സി) എന്നിവയില്‍ മികച്ച നേട്ടമാണ് ടാറ്റ എഐഎയ്ക്കുള്ളത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 98.53 ശതമാനമായിരുന്ന വ്യക്തിഗത ഡെത്ത് ക്ലെയിം സെറ്റില്‍മെന്റ് റേഷ്യ 2023 സാമ്പത്തിക വര്‍ഷത്തില്‍ 99.01 ശതമാനമായി. പെര്‍സിസ്റ്റന്‍സി റേഷ്യോ എന്നത് പോളിസികള്‍ പുതുക്കുന്ന ഉപഭോക്താക്കളുടെ കണക്കാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പെര്‍സിസ്റ്റന്‍സി അനുപാതം 88.1 ശതമാനമാണ്. മുന്‍ വര്‍ഷം ഇത് 87.8 ശതമാനമായിരുന്നു. പ്രീമിയം പുതുക്കലിലൂടെ ലഭിക്കുന്ന വരുമാനം മുന്‍വര്‍ഷത്തെക്കാള്‍ 32 ശതമാനം ഉയര്‍ന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 11,964 കോടി രൂപയായി. ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ടാറ്റ സണ്‍സ്, ഏഷ്യയില്‍ വലിയ തോതില്‍ സാന്നിധ്യമുള്ള ലൈഫ് ഇന്‍ഷുറന്‍സ് ഗ്രൂപ്പായ എഐഎ ഗ്രൂപ്പിന്റെയും സംയുക്ത സംരഭമാണ്.