image

14 March 2025 5:41 PM IST

News

തമിഴ്നാട്ടില്‍ ആയിരം കോടിയുടെ മദ്യ അഴിമതി

MyFin Desk

തമിഴ്നാട്ടില്‍ ആയിരം കോടിയുടെ മദ്യ അഴിമതി
X

Summary

  • മാര്‍ച്ച് 6 മുതല്‍ നാല് ദിവസത്തേക്ക് ഇതുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ നടന്നു
  • സ്വകാര്യ ഡിസ്റ്റിലറികള്‍, ബോട്ടിലിംഗ് സ്ഥാപനങ്ങള്‍, ടാസ്മാക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അഴിമതിയില്‍ ഉള്‍പ്പെട്ടു


തമിഴ്നാട്ടില്‍ 1,000 കോടിയുടെ മദ്യ അഴിമതി. സ്വകാര്യ ഡിസ്റ്റിലറികള്‍, ബോട്ടിലിംഗ് സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യ കോര്‍പ്പറേഷനായ ടാസ്മാക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് അഴിമതിയെന്ന് ഇഡി. ഇത് സംബന്ധിച് തെളിവുകള്‍ ശേഖരിച്ചതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

ഇഡിയുടെ കണക്കനുസരിച്ച്, അവരുടെ റെയ്ഡുകളില്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, ഡിസ്റ്റിലറി ഉടമകള്‍ എന്നിവരുടെ ഗൂഢാലോചന നടന്നതായി ആരോപിക്കപ്പെടുന്നു. തമിഴ്നാട്ടിലുടനീളമുള്ള ഡിസ്റ്റിലറികള്‍ ആസൂത്രിതമായി ചെലവുകള്‍ പെരുപ്പിച്ചു കാണിക്കുകയും വ്യാജ വാങ്ങലുകള്‍ സൃഷ്ടിക്കുകയും ചെയ്തു. പ്രധാനമായും കുപ്പി നിര്‍മ്മാണ കമ്പനികള്‍ വഴി, ഏകദേശം 1,000 കോടി രൂപ കണക്കില്‍പ്പെടാത്ത ഫണ്ടുകളിലേക്കും ഷെല്‍ കമ്പനികളിലേക്കും തിരിച്ചുവിട്ടു.

ഈ നിയമവിരുദ്ധ വരുമാനം ടാസ്മാക്കില്‍നിന്ന് പെരുപ്പിച്ച ഓര്‍ഡറുകള്‍ നേടിയെടുക്കുന്നതിനുള്ള കൈക്കൂലിയായി ഉപയോഗിക്കുകയും ചെയ്തു.

എസ്എന്‍ജെ, കാല്‍സ്, അക്കോര്‍ഡ്, എസ്എഐഎഫ്എല്‍, ശിവ ഡിസ്റ്റിലറി തുടങ്ങിയ ഡിസ്റ്റിലറികളും ദേവി ബോട്ടില്‍സ്, ക്രിസ്റ്റല്‍ ബോട്ടില്‍സ് തുടങ്ങിയ ബോട്ടിലിംഗ് സ്ഥാപനങ്ങളും ചെലവ് പെരുപ്പിച്ചു കാണിക്കുകയും പണം തട്ടിയെടുക്കാന്‍ വ്യാജ വാങ്ങലുകള്‍ നടത്തുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നു.

മാര്‍ച്ച് 6 മുതല്‍ നാല് ദിവസത്തേക്കാണ് ഇതുമായി ബന്ധപ്പെട്ട വ്യക്തികളുടെ വീടുകള്‍, ഓഫീസുകള്‍, ഡിപ്പോകള്‍, ഡിസ്റ്റിലറികള്‍, എന്നിവിടങ്ങളില്‍ ഇഡി പരിശോധന നടത്തിയത്.