image

12 March 2023 7:56 AM GMT

Banking

ബാങ്ക് തകർച്ചക്ക് മുൻപ് തന്നെ ഓഹരികൾ വിറ്റ് 'പണം വാരി' എസ് വി ബിയുടെ സിഇഒ

MyFin Desk

silicon valley bank shares sold ceo
X

Summary

  • ഫെബ്രുവരി 27നാണ് ബെക്കർ, ഒരു വർഷത്തിലുമധിമായി കൈവശമുണ്ടായിരുന്ന 12,451 ഓഹരികൾ ബാങ്കിന്റെ മാതൃ കമ്പനിയായ എസ് വി ബി ഫിനാൻഷ്യൽ ഗ്രൂപ്പിന് വിറ്റത്.
  • ഓഹരി വില്പനമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ബെക്കറോ, എസ് വിബി ഗ്രൂപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല.


അമേരിക്കയിലെ സ്റ്റാർട്ടപ്പുകൾക്ക് വായ്പ നൽകുന്ന പ്രമുഖ വാണിജ്യ ബാങ്കായ സിലിക്കോൺ വാലി ബാങ്കിന്റെ തകർച്ച 2008 നു ശേഷം ഉണ്ടായ ഏറ്റവും വലിയ ബാങ്കിങ് തകർച്ചയായി. ബാങ്കിനുണ്ടായ നഷ്ടം നികത്തുന്നതിന്റെ ഭാഗമായി അവരുടെ സെക്യുരിറ്റീസും ഓഹരികളും വിറ്റഴിക്കുമെന്ന പ്രഖ്യാപനവുമായി ബാങ്ക് രംഗത്തെത്തിയതോടെയാണ് ബാങ്കിന്റെ തകർച്ച ആരംഭിച്ചത്. പ്രഖ്യാപനത്തിനു പിന്നാലെ ആശങ്കാകുലരായി നിക്ഷേപകരും ബാങ്കിൽ നിക്ഷേപമുള്ള വെഞ്ച്വർ ക്യാപിറ്റലുകളും കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കാൻ തുടങ്ങി.

എന്നാൽ സിലിക്കൺ വാലി ബാങ്ക് അവർക്കുണ്ടായ നഷ്ടം പ്രഖ്യാപിക്കുന്നതിന് ഏകദേശം രണ്ടാഴ്ച മുൻപ് തന്നെ ബാങ്കിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഗ്രെഗ് ബേക്കർ ബാങ്കിന്റെ 3.6 മില്യൺ ഡോളറിന്റെ ഓഹരികൾ വിറ്റഴിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഫെബ്രുവരി 27നാണ് ബേക്കർ, ഒരു വർഷത്തിലുമധിമായി കൈവശമുണ്ടായിരുന്ന 12,451 ഓഹരികൾ ബാങ്കിന്റെ മാതൃ കമ്പനിയായ എസ് വി ബി ഫിനാൻഷ്യൽ ഗ്രൂപ്പിന് വിറ്റത്. വിൽപ്പനയുമായി ബന്ധപ്പെട്ട രേഖകൾ ജനുവരി 26 ന് സമർപ്പിച്ചിരുന്നു.

ഓഹരി ഉടമകൾക്ക് ധന സമാഹരണവുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയതിനെ തുടർന്നാണ് ബാങ്കിന്റെ ഓഹരികൾ ഇടിയാൻ തുടങ്ങിയത്. ഒരു ദിവസത്തിൽ ബാങ്കിന്റെ ഓഹരി 60 ശതമാനത്തോളമാണ് ഇടിഞ്ഞത്. എന്നാൽ ആശങ്കപെടേണ്ടതില്ലെന്നറിയിച്ചു കൊണ്ട് ബെക്കർ തന്നെ നിക്ഷേപകരോട് അഭ്യർത്ഥനയുമായി മുന്നോട്ട് വന്നിരുന്നു.

ഓഹരി വില്പനമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ബെക്കറോ, എസ് വിബി ഗ്രൂപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഓഹരികളുടെ വില്പന ബെക്കറിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റ് വഴിയാണ് നടത്തിയതെന്ന് ഫയലിംഗ്സ് കാണിക്കുന്നു.