22 Dec 2023 9:25 AM GMT
Summary
- താപ വൈദ്യുതിയുടെ ആവശ്യകത വര്‍ധിക്കുന്നു
- കല്‍ക്കരി വിതരണത്തില്‍ കോള്‍ ഇന്ത്യ കുത്തക ബിസിനസ്
- കല്‍ക്കരി ആവശ്യം നിവേറ്റാന്‍ കമ്പനി സജ്ജം
നടപ്പു സാമ്പത്തിക വര്‍ഷം ആരംഭിച്ചതിനുശേഷം കോള്‍ ഇന്ത്യയുടെ ഓഹരികള്‍ ഉയരുന്ന പ്രവണതയാണ് കാണിക്കുന്നു. 2023 മാര്‍ച്ച് അവസാനത്തോടെ എന്‍എസ്ഇയില്‍ 210 രൂപയായിരുന്ന ഓഹരി അത്‌നുശേഷം പതിവായി പുതിയ ഉയരങ്ങളിലേക്ക് എത്തുകയാണ്.ഈ ആഴ്ച ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍, ഇത് 52 ആഴ്ചയിലെ പുതിയ ഉയരത്തിലെത്തി. എന്നാല്‍ ബുധനാഴ്ച നിക്ഷേപകര്‍ ലാഭം എടുക്കാന്‍ നീങ്ങിയതിനു ശേഷം അത് കുറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമായ 371.80 രൂപയ്ക്ക് അടുത്ത് എത്തുകയും ചെയ്തു. ഇന്ന് ഉച്ചക്ക് 2.55 നു കോള്‍ ഇന്ത്യ ഓഹരി 2.32 ശതമാനം ഉയർന്ന് 363.30-ലെത്തിയിട്ടുണ്ട്.
കല്‍ക്കരി വിതരണത്തില്‍ കോള്‍ ഇന്ത്യ ലിമിറ്റഡിന് കുത്തക ബിസിനസ് ഉള്ളതിനാല്‍, വളര്‍ച്ച താപവൈദ്യുതിയുടെ ആവശ്യകത വര്‍ധിപ്പിക്കും. ചാര്‍ട്ട് പാറ്റേണില്‍ കോള്‍ ഇന്ത്യയുടെ ഓഹരികള്‍ ബുള്ളിഷ് ആയി കാണപ്പെടുന്നുവെന്നും സമീപകാലത്ത് ഇത് ഓരോന്നിനും 400 രൂപ വരെ ഉയരാമെന്നും ഓഹരി വിപണി വിദഗ്ധര്‍ പറയുന്നു
കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ ബിസിനസില്‍ വര്‍ധനവാണ് വിപണി പ്രതീക്ഷിക്കുന്നത്.
കോള്‍ ഇന്ത്യ ലിമിറ്റഡ് അതിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഇത് താപവൈദ്യുത ഉല്‍പ്പാദക കമ്പനികളുടെ കല്‍ക്കരി ആവശ്യം നിറവേറ്റാന്‍ പൊതുമേഖലാ സ്ഥാപനം സജ്ജമാണെന്നതിന്റെ സൂചനയാണെന്നും പ്രോഫിറ്റ്മാര്‍ട്ട് സെക്യൂരിറ്റീസ് റിസര്‍ച്ച് ഹെഡ് അവിനാഷ് ഗോരക്ഷകര്‍ പറഞ്ഞു.
2024-ലെ ബജറ്റ് വളര്‍ച്ചാ കേന്ദ്രീകൃത ബജറ്റായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനാല്‍ അടുത്ത ഒരു മാസത്തേക്കെങ്കിലും കോള്‍ ഇന്ത്യയുടെ ഓഹരികള്‍ കുതിപ്പില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാര്‍ട്ട് പാറ്റേണില്‍ കോള്‍ ഇന്ത്യയുടെ ഓഹരികള്‍ ബുള്ളിഷ് ആയി കാണപ്പെടുന്നുണ്ടെന്ന് ചോയ്‌സ് ബ്രോക്കിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ പറഞ്ഞു.
ഈ ഓഹരി ഉള്ളവര്‍ക്ക് പിഎസ്യു ഓഹരികള്‍ ഓരോന്നിനും 345 രൂപ നിരക്കില്‍ സ്റ്റോപ്പ് ലോസോടെ കൈവശം വയ്ക്കുന്നത് തുടരാം. ഹ്രസ്വകാലത്തേക്ക് കോള്‍ ഇന്ത്യയുടെ ഓഹരി വില 380 രൂപയിലും ഒരു ഷെയറിന് 400 രൂപയിലും എത്തിയേക്കാം.
എങ്കിലും, ഏതെങ്കിലും നിക്ഷേപ തീരുമാനം എടുക്കുന്നതിന് മുമ്പ് നിക്ഷേപകര്‍ സര്‍ട്ടിഫൈഡ് വിദഗ്ധരില്‍നിന്ന് ഉപദേശം സ്വീകരിക്കേണ്ടതാണ്.