21 Nov 2023 12:02 PM
Summary
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം
പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതോ, തെറ്റായ അവകാശവാദങ്ങള്‍ ഉള്ളതോ ആയിരിക്കരുതെന്നു പതഞ്ജലിക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ പരസ്യങ്ങള്‍ നല്‍കിയാല്‍ കനത്ത പിഴ ചുമത്തുമെന്നും കോടതി ഓര്‍മിപ്പിച്ചു. ഓരോ ഉല്‍പ്പന്നത്തിന്റെ പരസ്യത്തിനും ഒരു കോടി രൂപ എന്ന നിരക്കിലായിരിക്കും പിഴയെന്നും കോടതി പറഞ്ഞു.
പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
ആയുര്‍വേദത്തെ ഉയര്‍ത്തിക്കാട്ടുന്നതിനായി ആധുനിക വൈദ്യശാസ്ത്രത്തെ ഇകഴ്ത്തിക്കാട്ടുകയാണു പതഞ്ജലി പരസ്യങ്ങളിലൂടെ ചെയ്തതെന്നാണു ഐഎംഎ ആരോപിച്ചത്.
ജസ്റ്റിസുമാരായ അഹ്‌സനുദ്ദീന്‍ അമാനുള്ള, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ബാബാ രാംദേവ് സഹസ്ഥാപകനായ പതഞ്ജലിക്ക് കര്‍ശന താക്കീത് നല്‍കിയത്.