10 Nov 2023 2:38 PM
അസംബ്ലി പാസ്സാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കുന്നത് അനിശ്ചിതമായി നീട്ടികൊണ്ടുപോകുന്ന പഞ്ചാബ് ഗവർണറും, സംസ്ഥാന സർക്കാരും കൊമ്പുകോർത്തത് വളരെ ഗുരുതരമായ സംഭാവവികാസമാണെന്നും, സംസ്ഥാനത്തു ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ തങ്ങൾ വളരെ അസന്തുഷ്ടരാണെന്നും സുപ്രീം കോടിതി ഇന്ന് (നവംബർ 11 ) ഇരു കൂട്ടരോടും പറഞ്ഞു.
``നമ്മുടെ രാജ്യം പ്രവർത്തിക്കുന്നത് ചില പാരമ്പര്യങ്ങളുടെയും, കീഴ് വഴക്കങ്ങളുടെയും അടിസ്ഥാനത്തിലാണ്, അത് പിൻതുടരാൻ നിങ്ങളും ബാധ്യസ്ഥരാണ്'', ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പാർഡിവാല , ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ച് ഗവർണറെയും, സർക്കാരിനെയും ഓർമ്മിപ്പിച്ചു,
``നിങ്ങൾ തീ കൊണ്ടാണ് കളിക്കുന്നതെന്നു''.. ഒരു ഘട്ടത്തിൽ കോടതി രൂക്ഷമായി ഗവർണറോട് പറഞ്ഞു. അസംബ്ലി കൂടിയത് ഭരണഘടനാ വിരുദ്ധമാണെന്ന ഗവർണറുടെ പ്രസ്താവനയെയും കോടതി രുക്ഷമായി വിമർശിച്ചു. എന്ത് അധികാരത്തിന്റെ പേരിലാണ് അങ്ങനെ ഒരു നിലപാടെടുത്തതെന്നു കോടതി ഗവർണർ ബാൻവാരിലാൽ പുരോഹിതിനോട് ചോദിച്ചു
അസംബ്‌ളി സമ്മേളനം അവസാനിപ്പിക്കുന്നതിനു പകരം എന്തുകൊണ്ടാണ് നിർത്തി വെച്ചതെന്ന് കോടതി പഞ്ചാബ് സർക്കാരിനോട് ചോദിച്ചു.
ജനാതിപത്യം ഗവർണറുടെയും, സർക്കാരിന്റെയും കൈകളിലൂടെയാണ് പ്രവർത്തിയ്ക്കുന്നതെന്നു കോടതി പറഞ്ഞു.
ഗവർണർക്കു ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള അധികാരത്തെ സംബന്ധിച്ചു ഒരു ഇടക്കാല ഉത്തരവ് അടുത്ത് തന്നെ ഇറക്കുമെന്നു കോടതി അറിയിച്ചു.
നവംബര് 6 നു ഗവർണർമാർ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അല്ല എന്ന വസ്തുത മറന്നു പോകരുതെന്ന് പറഞ്ഞിരുന്നു.
സംസ്ഥാന നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ രാജ് ഭവനുകൾ തീരുമാനം എടുക്കാതിരിക്കുന്നതിലെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കോടതി, ബില്ലുകളുടെ മേൽ എന്ത് നടപടി ആണ് ഗവർണർ പുരോഹിത് എടുത്തതെന്ന് രേഖാമൂലം അറിയിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യപ്പെട്ടു.
ഗവർണർക്കെതിരെ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി, കേന്ദ്ര സർക്കാരിന്റെ അഭിപ്രായം അറിയാൻ നോട്ടീസ് അയയ്ക്കാൻ ഇതേ ബഞ്ച് ഉത്തരവിട്ടു. കേസ് ഇനിയു കോടതി നവംബർ 20 നു പരിഗണിക്കും.