2 April 2025 3:04 PM IST
News
നിങ്ങളാണോ ഭാഗ്യശാലി ? സമ്മര്‍ ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു , പത്ത് കോടി അടിച്ചത് ഈ നമ്പറിന്...
MyFin Desk
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ സമ്മർ ബമ്പർ BR 102 ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം SG 513715 എന്ന നമ്പറിനാണ്. പാലക്കാട് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. പത്ത് കോടിയാണ് ഒന്നാം സമ്മാനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നല്‍കുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നല്‍കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.
സമ്മര്‍ ബമ്പര്‍ ഫലം എങ്ങനെ അറിയാം
https://www.keralalotteries.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.