image

6 Sept 2023 2:08 PM IST

News

പഞ്ചസാരവില ഉയരുന്നു; കയറ്റുമതിയില്‍ നിയന്ത്രണം വന്നേക്കും

MyFin Desk

sugar prices | monsoon | rains impact on sugar
X

Summary

  • പഞ്ചസാര വില ആറ് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയില്‍
  • കഴിഞ്ഞ ഏഴുവര്‍ഷമായി ഇന്ത്യ പഞ്ചസാര കയറ്റുമതി നിരോധിച്ചിട്ടില്ല
  • പഞ്ചസാര കമ്പനികളുടെ ഓഹരിവിലയും ഉയര്‍ച്ചയില്‍


രാജ്യത്തെ പഞ്ചസാര വില രണ്ടാഴ്ചക്കുള്ളില്‍ മൂന്ന് ശതമാനം ഉയര്‍ന്ന് ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി വ്യാപാരികളും, സർക്കാർ വൃത്തങ്ങളും പറയുന്നു. ഇത് ഭക്ഷ്യ വിലക്കയറ്റം വീണ്ടും ഉയർത്തും എന്നതിനാൽ, ഒക്ടോബറില്‍ ആരംഭിക്കുന്ന സീസണില്‍ കേന്ദ്ര സർക്കാർ പഞ്ചസാര കയറ്റുമതിയില്‍ നിന്ന് മില്ലുകളെ നിരോധിക്കുമെന്നാണ് സൂചന. കഴിഞ്ഞ ഏഴുവര്‍ഷമായി ഇന്ത്യ പഞ്ചസാരയുടെ കയറ്റുമതി നിരോധിച്ചിട്ടില്ല.

ചൊവ്വാഴ്ച പഞ്ചസാരയുടെ വില ഒരു മെട്രിക് ടണ്ണിന് 37,760 രൂപയായി ഉയര്‍ന്നു. 2017 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്.

പ്രധാന കരിമ്പ് ഉല്‍പ്പാദന പ്രദേശങ്ങളിലെ മഴയുടെ കുറവ് കൃഷിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇത് വരാനിരിക്കുന്ന സീസണിലെ ഉല്‍പ്പാദനത്തെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

പുതിയ സീസണില്‍ ഉല്‍പ്പാദനം കുത്തനെ കുറയുമെന്ന ആശങ്കയിലാണ് പഞ്ചസാര മില്ലുകള്‍. പഞ്ചസാര കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ തയ്യാറല്ലെന്ന് ബോംബെ ഷുഗര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് ജെയിന്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഉയര്‍ന്ന വില, മുഖ്യ പഞ്ചസാര ഉൽപ്പാദകരായ ബല്‍റാംപൂര്‍ ചിനി, , ശ്രീ രേണുക ഷുഗര്‍, ഡാല്‍മിയ ഭാരത് ഷുഗര്‍, എന്നിവരുടെ മാര്‍ജിനുകള്‍ മെച്ചപ്പെടുത്തും. കൂടാതെ കര്‍ഷകര്‍ക്കുള്ള പേയ്മെന്റുകള്‍ കൃത്യസമയത്ത് നടത്താന്‍ അത് അവരെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് ഡീലര്‍മാര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യയിലെ കര്‍ണാടകയിലും കാലവർഷം കുറഞ്ഞത് കരിമ്പിന്റെ വിളവെടുപ്പിനെ ബാധിച്ചതിനാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കുന്ന പുതിയ സീസണില്‍ പഞ്ചസാര ഉല്‍പ്പാദനം 3.3 ശതമാനം ഇടിഞ്ഞ് 31.7 ദശലക്ഷം മെട്രിക് ടണ്ണായിക്കുറയുമെന്നാണ് പ്രമുഖ വ്യാപാര സ്ഥാപനങ്ങളുടെ വിലയിരുത്തല്‍.

വിലക്കയറ്റം പുതിയ സീസണില്‍ കയറ്റുമതി അനുവദിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാരിനെ പിന്തിരിപ്പിക്കുമെന്ന് ജെയിന്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ 11.1 ദശലക്ഷം മെട്രിക് ടണ്‍ വില്‍ക്കാന്‍ അനുവദിച്ചിരുന്നു.

സ്റ്റോക്കുകള്‍ കുറയുന്നതിനാല്‍ വരും മാസങ്ങളില്‍ പഞ്ചസാര വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള ഒരു വ്യാപാരി പറഞ്ഞു.

വിപണിയില്‍ പഞ്ചസാരയുടെ വില ഉയരുന്നതിനൊപ്പം പഞ്ചസാര കമ്പനികളുടെ ഓഹരിവിലയും കുതിക്കുകയാണ്. ബുധനാഴ്ച 1 .30 നു എൻ എസ് ഇ യിൽ രാജ്യത്തെ പ്രമുഖ പഞ്ചസാര ഉൽപ്പാതകരായ ബല്‍റാംപൂര്‍ ചിനി മിൽസ് 2 .21 ശതമാനവും , ഡാല്‍മിയ ഭാരത് ഷുഗര്‍ 7 ശതമാനവും, ശ്രീ രേണുക ഷുഗർ 6 .72ശതമാനവും , ഇ ഐ ഡി പാരി 6 .15 ശതമാനവും , ത്രിവേണി എഞ്ചിനീയറിംഗ് ആൻഡ് ഇൻഡസ്ടറി 2 .21 ശതമാനവും ഉയരത്തിലെത്തി.

https://www.youtube.com/watch?v=Emt2LHFfx3w