4 Oct 2023 1:20 PM
Summary
ഉജ്ജ്വല പദ്ധതിയിലുള്ളവർക്കു 603 രൂപക്ക് പാചകവാതകം ലഭിക്കും
അടുത്തുവരുന്ന അഞ്ചു സംസ്ഥാനങ്ങളിലെയും , ലോകസഭയിലേക്കുമുള്ള തെരഞ്ഞടുപ്പ് ലക്ഷ്യമിട്ടു, മോഡി സർക്കാർ ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പാചകവാതകം വിതരണം ചെയ്യുന്ന ഉജ്ജ്വല യോജനയുടെ സബ്‌സിഡി 200 ൽ നിന്ന് 300 രൂപയായി ഉയർത്തി.
ഒരു വര്ഷം 14 .2 കിലോഗ്രാം വാതകമുള്ള 12 സിലണ്ടറുകൾക്കു വരെ ഈ സബ്സിഡി കിട്ടുമെന്ന് കേന്ദ്ര വാർത്ത വിനിമയ മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
സർക്കാരിന്റെ ഈ തീരുമാനത്തിന്റെ പ്രയോജനം 9 .6 കോടി കുടുംബങ്ങൾക്ക് ലഭിക്കും.
മധ്യപ്രദേശ് , രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ വെളിച്ചത്തിൽ ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വില ഓഗസ്റ്റ് ആദ്യം കേന്ദ്രം 200 രൂപ കുറച്ചു. ഇതോടെ പാചകവാതകത്തിന്റെ വില 903 രൂപയായി കുറഞ്ഞു. ഇപ്പോൾ സബ്സിഡി 300 രൂപയായി ഉയർത്തിയതോടെ ഉജ്ജ്വല പദ്ധതിയിലുള്ളവർക്കു 603 രൂപക്ക് പാചകവാതകം ലഭിക്കും.200 സബ്സിഡി ആയിരുന്നപ്പോൾ അവർ 703 രൂപ കൊടുക്കണമായിരുന്നു.
അധികാരത്തിൽ വന്നാൽ 500 രൂപക്ക് പാചകവാതകം കൊടുക്കുമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം.
സബ്സിഡി കൂട്ടിയത് വഴി സർക്കാരിന് എത്ര അധിക ചെലവ് വരുമെന്ന് താക്കൂർ വെളപ്പെടുത്തിയില്ല.
ഈ പദ്ധതിക്കായി 2023 - 24 ബജറ്റിൽ 7680 കോടി രൂപയാണ് സർക്കാർ വകയിരിത്തിയിരിക്കുന്നതു. സബ്സിഡി നേരിട്ടു ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ എത്തുകയാണ്.