10 Feb 2025 3:18 AM GMT
Summary
- പ്രതിഷേധം ശക്തമാക്കുമെന്ന് യൂണിയന്‍
- വ്യാവസായിക സമാധാനം തകര്‍ക്കുന്ന ജീവനക്കാരുടെ നിയമവിരുദ്ധമായ നടപടികളൊന്നും അംഗീകരിക്കുന്നില്ലെന്ന് സാംസംഗ്
ചെന്നൈയ്ക്കു സമീപമുള്ള സാംസംഗ് ഗൃഹോപകരണ ഫാക്ടറിയിലെ ഒരുവിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു. അതേസമയം പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ പദ്ധതിയിടുന്നതായി സിഐടിയു യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്ത മൂന്ന് സഹപ്രവര്‍ത്തകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 5 മുതല്‍ സാംസംഗ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയന്റെ കീഴിലുള്ള ജീവനക്കാര്‍ കുത്തിയിരിപ്പ് സമരത്തിലാണ്.
ജോലിസ്ഥലത്തെ വ്യാവസായിക സമാധാനം തകര്‍ക്കുന്ന ജീവനക്കാരുടെ സിഐടിയു ഭാരവാഹികളായ സസ്പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു ഭാരവാഹികളും അനുഭാവികളും സെക്രട്ടറി ഇ മുത്തുകുമാറിന്റെ നേതൃത്വത്തില്‍ പ്രകടനവും നടത്തി.
ഫെബ്രുവരി 5 മുതല്‍ സാംസംഗ് ഇന്ത്യ തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണെന്നും സിഐടിയു അതിന്റെ അനുഭാവികളോടൊപ്പം പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രകടനം നടത്തുകയാണെന്നും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ കുമാര്‍ പറഞ്ഞു. ജീവനക്കാരുടെ സമരം തുടരുമെന്നും തമിഴ്നാട്ടിലെ മറ്റ് തൊഴിലാളി സംഘടനകളുടെ പിന്തുണ തേടി കൂടുതല്‍ സമരം ശക്തമാക്കുമെന്നും കുമാര്‍ മുന്നറിയിപ്പ് നല്‍കി.
പ്രതിഷേധം അവസാനിപ്പിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത ജില്ലാ ഭരണകൂടം വിഷയത്തില്‍ നിശബ്ദ കാഴ്ച്ചക്കാരായി തുടരുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ആകെയുള്ള 1750 ജീവനക്കാരില്‍ അഞ്ഞൂറോളം പേര്‍ സമരത്തിലാണെന്ന് യൂണിയന്‍ പറയുന്നു.