image

13 April 2025 11:05 AM IST

News

ശബരിമല വിമാനത്താവളത്തിന് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി

MyFin Desk

ശബരിമല വിമാനത്താവളത്തിന് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി
X

ശബരിമല വിമാനത്താവളത്തിന്റെ ഭൂമിയേറ്റെടുക്കൽ നടപടികളിലേക്ക് സംസ്ഥാന സർക്കാർ. വിമാനത്താവളത്തിനായി സ്ഥലമേറ്റെടുക്കലിനുള്ള വിജ്ഞാപനം ഈ മാസം പുറത്തിറക്കും. റവന്യു നിയമത്തിലെ ഭൂമി ഏറ്റെടുക്കാനുള്ള 8(2) ചട്ടപ്രകാരം അനുമതി നൽകി വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കി. മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 1039.876 (2570 ഏക്കർ) സ്ഥലമാണ് ഏറ്റെടുക്കുന്നത്.

പദ്ധതി പ്രദേശത്ത് നടത്തിയ സാമൂഹിക ആഘാതപഠനം പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കി കേന്ദ്ര സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരമുളള നടപടികള്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു.വിദഗ്ധ സമിതി ഇതിന് അംഗീകാരം നല്‍കിയതോടെയാണു ഭരണാനുമതിയായത്.

ആഭ്യന്തരം, റവന്യു, വനം, ധനകാര്യം, സാമൂഹികക്ഷേമം തുടങ്ങിയ വകുപ്പുകള്‍ ശുപാര്‍ശകളില്‍ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ഇനിയും റവന്യു സംഘം ഇനി ഭൂമി ഉടമകളെ കണ്ട് ഏറ്റെടുക്കല്‍ വിവരം അറിയിച്ച് വിശദ ഭൂമി സ്‌കെച്ച് തയാറാക്കി നല്‍കും. അതിനു ശേഷം കെട്ടിടം, ഭൂമി, മറ്റ് വസ്തുക്കള്‍ എന്നിവയുടെ വില നിശ്ചയിച്ച് നഷ്ടപരിഹാരം ശുപാര്‍ശ ചെയ്യും. ഇതോടെ ഭൂമി ഏറ്റെടുക്കാനുള്ള 11 (1) പ്രകാരമുള്ള വിജ്ഞാപനത്തിലേക്കു പോകും.