image

3 Oct 2023 12:47 PM

News

കേരളത്തിന്റെ കടമെടുപ്പ് കഴിഞ്ഞ വർഷത്തേക്കാൾ വളരെ കൂടുതൽ, കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിൽ എന്ത് കാര്യം?

C L Jose

കേരളത്തിന്റെ കടമെടുപ്പ് കഴിഞ്ഞ വർഷത്തേക്കാൾ വളരെ കൂടുതൽ, കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിൽ എന്ത് കാര്യം?
X

Summary

2023 സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ വിപണി വായ്പകള്‍ 19,800 കോടി രൂപയാണ്


തിരുവനന്തപുരം: കേരളത്തിന്റെ ഈ സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറുമാസത്തെ കടമെടുപ്പുകൾ സൂക്ഷമായി പരിശോധിച്ചാൽ, വിപണിയില്‍ നിന്ന് നിയമാനുസൃതമായ കടമെടുക്കാനുള്ള അതിന്റെ പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ക്ക് യാതൊരു ന്യായീകരണവുമില്ലന്നു പറയേണ്ടി വരും.

കേരളം സംസ്ഥാന വികസന വായ്പകളുടെ ( എസ് ഡി ൽ ) ഇഷ്യുവിലൂടെ എടുത്ത വിപണി വായ്പകള്‍ സൂക്ഷമമായി പരിശോധിച്ചാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സംസ്ഥാനം എടുത്ത വായ്പകള്‍ എത്രയാണെന്ന് മനസിലാക്കാം. ഇത് 2021 - 2022 ലേയും ( FY 22 ) 2022 - 2023 ലേയും (FY 23 ) ഇതേ കാലയളവിലെ വായ്പയെക്കാള്‍ വളരെ ഉയര്‍ന്നതാണെന്ന് വ്യക്തമാണ്.

എന്നാൽ സംസ്ഥാനത്തിന്റെ നിയമാനുസൃതമായ വിപണി വായ്പകള്‍ അന്യായമായി വെട്ടി കുറച്ചു എന്ന് ആരോപിച്ചു ധനമന്ത്രി കെ.എന്‍ ബാലഗോപാലും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

സംസ്ഥാനത്തിന്റെ നിലപാട് ന്യായമാണോ? 2023 സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച് ( അർദ്ധ വാർഷിക കണക്കു - H 1 ) സംസ്ഥാനത്തിന്റെ വിപണി വായ്പകള്‍ 19,800 കോടി രൂപയാണ്, അതേസമയം 2022 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിലെ വായ്പകള്‍ 17,500 കോടി രൂപയായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തിലെ സമാന കാലയളവില്‍ ഇത് ഏകദേശം 2500 കോടിയും .

മാത്രമല്ല, സര്‍ക്കാര്‍ ഇന്ന് (ഒക്ടോബര്‍ 3) 1000 കോടി രൂപ കൂടി കടമെടുത്തിട്ടുണ്ട്, ഇതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ അത്തരം (വിപണി) വായ്പകള്‍ ് 20,800 കോടി രൂപയിലെത്തി.

എന്നാല്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ (ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) ആര്‍ബിഐ വായ്പാ കലണ്ടര്‍ പ്രകാരം സംസ്ഥാന൦ അതിന്റെ കടമെടുപ്പ് പരിമിതപ്പെടുതേണ്ടതായിട്ടുണ്ട്. കലണ്ടർ പ്രകാരം ഒക്ടോബര്‍ 10 ന് സര്‍ക്കാരിന് വിപണിയിൽ നിന്ന് വായ്പ്പയായി സമാഹരിക്കാവുന്ന തുക വെറും 552 കോടി രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട് .

ഓഗസ്റ്റില്‍ വായ്പാ 60 ശതമാനത്തില്‍

അതേസമയം ഓഗസ്റ്റ് അവസാനം വരെ സംസ്ഥാനം മൊത്ത്൦ 23,735 കോടി രൂപ (വിപണിയില്‍ നിന്നുള്ള കടമെടുക്കല്‍ ഉള്‍പ്പെടെ) കടമെടുത്തതായാണ് സിഎജി കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ വായ്പാ എടുക്കാൻ ഉദ്ദേശിക്കുന്ന 39,661.91 കോടി രൂപയുടെ 60 ശതമാനത്തോളം വരും.

ഓഗസ്റ്റ് അവസാനം ആകുമ്പോഴേക്കും സാമ്പത്തിക വര്‍ഷത്തിന്റെ യാത്രയുടെ 42 ശതമാനം മാത്രമേ ആയിട്ടുള്ളു.

'എവിടെയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വഴിയില്‍ തടസമായത്, കടമെടുക്കുന്നതില്‍ നിന്നും തടഞ്ഞത്. വാസ്തവത്തില്‍ സമീപകാലത്തെ ഏറ്റവും വേഗതയേറിയ വായ്പയെടുക്കലുകള്‍ക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമായി ഈ സാമ്പത്തിക വര്‍ഷം വേറിട്ടു നില്‍ക്കുന്നുവെന്നാണ്' ഒരു പബ്ലിക് ഫിനാന്‍സ് അനലിസ്റ്റ് മൈഫിന്‍പോയിന്റ് ഡോട്ട്‌കോമിനോട് പറഞ്ഞു.

കടം വാങ്ങിയാണ് ഇപ്പോഴും കാര്യങ്ങൾ നടത്തുന്നത്

ഓഗസ്റ്റ് അവസാനം വരെ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനം 45,445.87 കോടി രൂപയായിരുന്നു. ഇത് 2024 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വിഭാവനം ചെയ്ത മൊത്തം റവന്യൂ വരുമാനമായ 1,35,418.67 കോടി രൂപയുടെ മൂന്നിലൊന്നാണ്. അങ്ങനെ ആദ്യത്തെ അഞ്ച് മാസത്തെ മൊത്തം റവന്യൂ ചെലവ് 63,564.64 കോടി രൂപയായി. ഇതില്‍ 23,735 കോടി രൂപയുടെ പിന്തുണ വായ്പകളില്‍ നിന്നുമാണ്. ധനകാര്യ കമ്മീഷന്‍ സംസ്ഥാങ്ങൾക്കു റവന്യു കമ്മി പൂജ്യമാണ് ലക്ഷ്യം വച്ചെതെങ്കിലും കേരളത്തിന്റെ കടം റവന്യൂ ചെലവിന്റെ 37 ശതമാനം വരും. സംസ്ഥാനങ്ങളുടെ കടം മുമ്പോട്ട് തന്നെ പോയിക്കൊണ്ടിരുന്നു.