image

17 Sep 2024 10:10 AM GMT

Startups

വേ2ന്യൂസ് റൗണ്ട് ഫണ്ടിംഗിൽ 14 മില്യൺ ഡോളർ സമാഹരിച്ചു

MyFin Desk

way2news has raised $14 million in funding round
X

Summary

  • പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ഫണ്ട് സമാഹരണം.
  • ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ഗുജറാത്തി എന്നിവയുൾപ്പെടെ എട്ട് ഭാഷകളിൽ തത്സമയ വാർത്തകൾ വേ2ന്യൂസ് നൽകുന്നു.


ഹൈദരാബാദ് ആസ്ഥാനമായുള്ള ന്യൂസ് പ്ലാറ്റ്‌ഫോമായ വേ2ന്യൂസ്, റൗണ്ട് ഫണ്ടിംഗിൽ 14 മില്യൺ ഡോളർ സമാഹരിച്ചു. പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ഫണ്ട് സമാഹരണം.

ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവയുൾപ്പെടെ നിലവിലുള്ള വിപണികളിൽ സാന്നിധ്യം ശക്തമാക്കാനും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, കേരളം എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഈ ഫണ്ട് ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

2015-ൽ വനപാല സ്ഥാപിച്ച വേ2ന്യൂസ്, ജില്ലകൾ മുതൽ ഗ്രാമങ്ങൾ വരെ, വിവിധ സിറ്റിസൺ ജേണലിസ്റ്റുകളിൽ നിന്നും സ്ട്രിംഗർ റിപ്പോർട്ടർമാരിൽ നിന്നും ശേഖരിക്കുന്ന ഹ്രസ്വവും ഹൈപ്പർലോക്കൽ വാർത്തകളും നൽകുന്നു. ഒപ്പം വിവിധ ദേശീയ അന്തർദേശീയ വാർത്തകളും നൽകുന്നു.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ഗുജറാത്തി എന്നിവയുൾപ്പെടെ എട്ട് ഭാഷകളിൽ തത്സമയ വാർത്തകൾ വേ2ന്യൂസ് നൽകുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പോലുള്ള നൂതന സാങ്കേതികവിദ്യകളും കമ്പനി പ്രയോജനപ്പെടുത്തുന്നു.