image

14 May 2024 7:36 AM GMT

Startups

വീട്ടില്‍ പാകം ചെയ്ത ഭക്ഷണവുമായി സ്വിഗ്ഗി വീണ്ടുമെത്തുന്നു

MyFin Desk

swiggy relaunches home style meal delivery service
X

Summary

  • വെജിറ്റേറിയനും, നോണ്‍ വെജിറ്റേറിയന്‍ ഫുഡും ലഭ്യമായിരിക്കും
  • 2019-ല്‍ ഈ സേവനം സ്വിഗ്ഗി ആരംഭിച്ചെങ്കിലും പിന്നീട് കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് ഈ സേവനം അവസാനിപ്പിക്കുകയായിരുന്നു
  • ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ആരോഗ്യകരവും വീട്ടില്‍ പാകം ചെയ്തതുമായ ഭക്ഷണം നല്‍കുന്ന പദ്ധതിയാണ് സ്വിഗ്ഗി ഡെയ്‌ലി


നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വിഗ്ഗി, ഹോംസ്‌റ്റൈല്‍ മീല്‍ ഡെലിവറി സേവനമായ സ്വിഗ്ഗി ഡെയ്‌ലി പുനരാരംഭിക്കുന്നു.

2019-ല്‍ ഈ സേവനം സ്വിഗ്ഗി ആരംഭിച്ചെങ്കിലും പിന്നീട് കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ സേവനം അവസാനിപ്പിക്കുകയായിരുന്നു.

ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ആരോഗ്യകരവും വീട്ടില്‍ പാകം ചെയ്തതുമായ ഭക്ഷണം നല്‍കുന്ന പദ്ധതിയാണ് സ്വിഗ്ഗി ഡെയ്‌ലി.

വളരെ ഫ്‌ളെക്‌സിബിള്‍ ആയ സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷനുകള്‍ ഈ പദ്ധതിയിലുണ്ട്. ഇതുപ്രകാരം, കസ്റ്റമേഴ്‌സിന് മൂന്ന് ദിവസം മുതല്‍ ഒരു മാസം വരെയുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടായിരിക്കും.

വെജിറ്റേറിയനും, നോണ്‍ വെജിറ്റേറിയന്‍ ഫുഡും ലഭ്യമായിരിക്കും.

പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന കിച്ചനുകള്‍, ഹോം ഷെഫുമാര്‍ എന്നിവരുമായി സഹകരിച്ചാണ് ഈ പദ്ധതി സ്വിഗ്ഗി നടപ്പിലാക്കുന്നത്.

സ്വിഗ്ഗിയുടെ വിപണിയിലെ എതിരാളിയായ സൊമാറ്റോയും എവരിഡേ എന്ന പേരില്‍ ഈ മാതൃകയില്‍ സേവനം ലഭ്യമാക്കുന്നുണ്ട്.