4 Sep 2023 8:45 AM GMT
Summary
- കൊച്ചി ബിസിനസ് വീക്ക് 2022, കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് 2023, കൊച്ചി മുസിരിസ് ബിനാലെ 2023, ഓളം ഫെസ്റ്റിവെല്‍ 2023 എന്നിവയില്‍ ശ്രദ്ധ നേടാന്‍ കോക്കനട്ട് സ്‌റ്റോറീസിന് സാധിച്ചിട്ടുണ്ട്.
കോക്കനട്ട് സ്‌റ്റോറീസ്, പരസ്യ നിര്‍മാതാവായ രതീഷ് മേനോന്റെ സ്വന്തം സംസ്‌കാരത്തിലൂന്നിയ ബിസിനസ്. ലൈഫ് സ്റ്റൈല്‍ മേഖലയില്‍ കേരളത്തിന്റെ തനത് കലാ സംസ്ക്കാര രൂപങ്ങള്‍ ആലേഖനം ചെയ്ത് വ്യവസായത്തിന്റെ പുതിയൊരു മുഖമാണ് രതീഷ് മുന്നോട്ട് വയ്ക്കുന്നത്.
വസ്ത്രങ്ങള്‍, കപ്പുകള്‍, ഗ്രീറ്റീംഗ് കാര്‍ഡുകള്‍, ബാഡ്ജുകള്‍, കലണ്ടര്‍, ഫോട്ടോ ഫ്രെയിം എന്നിവയാണ് കോക്കനട്ട് സ്‌റ്റോറീസിന്റെ ഉത്പന്നങ്ങള്‍ എന്നാല്‍ ഇവയില്‍ എല്ലാം ഒരു മലയാളിമയുണ്ട്.
നമ്മുടെ സംസ്‌കാരം, കല, കഥകള്‍, തൊടിയിലെ പൂക്കള്‍ തുടങ്ങി മലയാളിയെ മലയാളിയാക്കുന്ന ആവിഷ്‌കാരങ്ങളാണ് രീതീഷ് അവതരിപ്പിക്കുന്നത്. തെയ്യം, കഥകളി, ഓട്ടന്‍തുള്ളല്‍, പടയണി കുഞ്ഞുണ്ണിമാഷ്, ബഷീര്‍ തുടങ്ങിയ മലയാള സാഹിത്യ പ്രമുഖര്‍ എന്നിങ്ങനെ എല്ലാം അണിനിരത്തിയാണ് രതീഷ് മേനോന്‍ കോക്കനട്ട് സ്‌റ്റോറീസ് ഒരുക്കിയിരിക്കുന്നത്.
ബെംഗളൂരു, മുംബൈ തുടങ്ങി കേരളത്തിന് പുറത്ത് നിന്നും മികച്ച ഓര്‍ഡറുകള്‍ ഈ സംരംഭം നേടുന്നുണ്ട്. മാത്രമല്ല അമേരിക്ക, യുഎഇ തുടങ്ങി അന്തര്‍ദേശീയ വിപണികളിലും സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.
അതേസമയം ഉത്പാദനം ഒരു വെല്ലുവിളിയാണ്. അച്ചടി ജോലികള്‍ അധികവും കേരളത്തിന് പുറത്താണ് ചെയ്യുന്നത്. വളരെ കുറച്ച് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനാല്‍ ഇത് ചെലവ് വര്‍ധിപ്പിക്കുന്നുണ്്. ആവശ്യമായ വിപുലീകരണം നടക്കുന്നതിനാല്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് രതീഷ് മേനോന്‍.
കൊച്ചി ബിസിനസ് വീക്ക് 2022, കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് 2023, കൊച്ചി മുസിരിസ് ബിനാലെ 2023, ഓളം ഫെസ്റ്റിവെല്‍ 2023 എന്നിവയില്‍ ശ്രദ്ധ നേടാന്‍ കോക്കനട്ട് സ്‌റ്റോറീസിന് സാധിച്ചിട്ടുണ്ട്.