image

16 Jan 2024 9:46 AM GMT

Startups

സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം; കേരളവും ഗുജറാത്തും മുന്‍പന്തിയില്‍

MyFin Desk

startup ecosystem, kerala and gujarat at the forefront
X

Summary

സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിപ്പിക്കുന്നതിലെ നടപടികള്‍ അടിസ്ഥാനമാക്കി റാങ്കിംഗ്


സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതില്‍ ഗുജറാത്ത്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ മുന്‍പന്തിയില്‍. വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെ (ഡിപിഐഐടി) റാങ്കിംഗ് ഇക്കാര്യം വ്യക്തമാക്കുന്നു.

തമിഴ്നാട്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മികവ് പുലര്‍ത്തുന്നു. 2022 ലെ സംസ്ഥാനങ്ങളുടെ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ് വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് പുറത്തിറക്കിയത്. 33 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതില്‍ പരിഗണിക്കപ്പെട്ടു. വളര്‍ന്നുവരുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.