16 Jan 2024 9:08 AM GMT
Summary
- ഡി പി ഐ ഐ ടി അംഗീകാരം ലഭിച്ച സ്റ്റാർട്ടപ്പുകൾ ക്കാണ് ആനുകൂല്യങ്ങൾ
- കഴിഞ്ഞ വർഷം ഡിസംബർ 31 വരെ 1,17,254 സ്റ്റാർട്ടപ്പുകളെ വകുപ്പ് അംഗീകരിചു
- നികുതി ഇളവുകൾ ക്ലെയിം ചെയ്യാൻ ഈ യോഗ്യതാ സർട്ടിഫിക്കറ്റ് ആവശ്യമാണ്
വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പിന്റെ (ഡി പി ഐ ഐ ടി ; DPIIT) അംഗീകാരം ലഭിച്ച 2,975 അംഗീകൃത സ്റ്റാർട്ടപ്പുകൾക്ക് ആദായ നികുതി ആനുകൂല്യങ്ങൾ. സ്റ്റാർട്ടപ്പ് ഇന്ത്യയ്ക്ക് കീഴിൽ സർക്കാരാണ് ആദായ നികുതി ഇളവുകൾ നൽകുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ 31 വരെ 1,17,254 സ്റ്റാർട്ടപ്പുകളെ വകുപ്പ് അംഗീകരിച്ചതായി ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് ജോയിന്റ് സെക്രട്ടറി സഞ്ജീവ് പറഞ്ഞു. 2023 മാർച്ച് വരെ ആദായനികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണം 1,100 ആയിരുന്നു, ഇപ്പോൾ അത് 2,975 സ്റ്റാർട്ടപ്പുകളായി വർദ്ധിച്ചെന്നും, യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള അപേക്ഷകൾ പരിശോധിക്കുന്നതിനും അതിവേഗം ട്രാക്കുചെയ്യുന്നതിനുമുള്ള ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ നടപ്പിലാക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നികുതി ഇളവുകൾ ക്ലെയിം ചെയ്യാൻ ഈ യോഗ്യതാ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതില്ലാത്ത സ്റ്റാർട്ടപ്പുകളാണ് ഫണ്ട് സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. 2016ലാണ് സ്റ്റാർട്ടപ്പ് ഇന്ത്യ ആക്ഷൻ പ്ലാൻ പ്രഖ്യാപിച്ചത്.
"ഞങ്ങൾ മാർച്ച് 31 ന് മുമ്പ്, യോഗ്യതാ സർട്ടിഫിക്കറ്റിനായി അവശേഷിക്കുന്ന എല്ലാ അപേക്ഷകളും (ഏകദേശം 1,500) പൂർത്തിയാക്കും," സഞ്ജീവ് പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്ക് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് ഞങ്ങൾ മുഴുവൻ പ്രക്രിയയും മാറ്റും, അവിടെ അവർക്ക് ഒരു യോഗ്യതാ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റാർട്ടപ്പുകളിലെ ഫണ്ടിംഗിലെ ഇടിവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു, ഇപ്പോൾ ഫണ്ടിംഗിൽ ഒരു മാറ്റമുണ്ട്, കാരണം അവർ ഡെറ്റ് ഫണ്ടുകളും നോക്കുന്നു.
"ഇക്വിറ്റിയിലെ ഫണ്ടിംഗ് കുറഞ്ഞിട്ടുണ്ടാകാം, പക്ഷേ സിസ്റ്റത്തിന് പണം ലഭിക്കുന്നില്ല എന്നല്ല ഇതിനർത്ഥം. പല സ്റ്റാർട്ടപ്പുകളും ഇക്വിറ്റി റൂട്ട് സ്വീകരിക്കുന്നില്ല ഐപിഒ റൂട്ടാണ് സ്വീകരിക്കുന്നതെന്നും" അദ്ദേഹം പറഞ്ഞു.
സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം, ഫണ്ട് ഓഫ് ഫണ്ട് സ്കീം, ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം എന്നിവയുൾപ്പെടെ ഈ സ്ഥാപനങ്ങൾക്കായി സർക്കാർ വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.