image

10 Oct 2023 2:18 PM GMT

Startups

ഐഇഡിസി ഉച്ചകോടി തിരുവനന്തപുരത്ത്

MyFin Desk

ഐഇഡിസി ഉച്ചകോടി തിരുവനന്തപുരത്ത്
X

Summary

  • വിദ്യാര്‍ത്ഥികളില്‍ നൂതനാശയ സംരംഭകത്വ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനായുള്ള ഐഇഡിസി ഉച്ചകോടി ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഗമമാണ്.


തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഐഇഡിസി (ഇന്നവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ സെന്റര്‍) ഉച്ചകോടിയുടെ എട്ടാം പതിപ്പ് തിരുവനന്തപുരത്ത്. വ്യാഴാഴ്ച്ച (ഒക്ടോബര്‍ 12 )കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

വിദ്യാര്‍ത്ഥികളില്‍ നൂതനാശയ സംരംഭകത്വ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനായുള്ള ഐഇഡിസി ഉച്ചകോടി ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഗമമാണ്. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന ഐടി-ഇലക്ട്രോണിക്‌സ് സെക്രട്ടറി ഡോ.രത്തന്‍ യു.ഖേല്‍ക്കര്‍ മുഖ്യപ്രഭാഷണം നടത്തും.

നേതൃത്വ ചര്‍ച്ചയില്‍ പിന്നാക്ക ക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയും എംപവര്‍മെന്റ് സൊസൈറ്റി സിഇഒയുമായ പ്രശാന്ത് നായര്‍ സംസാരിക്കും. സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭകത്വ സംസ്‌കാരം വളര്‍ത്തേണ്ടതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍, ശില്‍പശാലകള്‍, ഉത്പന്ന പ്രദര്‍ശനം, ഐഡിയത്തോണ്‍ തുടങ്ങി നിരവധി പരിപാടികള്‍ ഉച്ചകോടിയുടെ ഭാഗമായി നടക്കും.

ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ്, കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, സിഇടി പ്രിന്‍സിപ്പല്‍ ഡോ.സേവ്യര്‍ ജെ.എസ്, സിഇടി റിസര്‍ച്ച് ഡീന്‍ ഡോ. സുമേഷ് ദിവാകരന്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി ഒ ഒ ടോം തോമസ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം