4 Feb 2025 11:07 AM GMT
Summary
- ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് യൂണികോണുകള്‍ 35% വളര്‍ച്ച നേടി
- ടെക് നിയമനങ്ങളില്‍ 38% വളര്‍ച്ചയുണ്ടായി
ഇന്ത്യയിലെ യൂണികോണുകളുടെ നിയമനങ്ങളില്‍ വന്‍ വര്‍ധന. ഈ ജനുവരിയില്‍തന്നെ 25% വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരു ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണുകള്‍.
2025 ജനുവരിയിലെ നൗക്കരി ജോബ്സ്പീക്ക് സൂചിക പ്രകാരം ഈ പ്രവണത ഒന്നിലധികം മേഖലകളിലായി വ്യാപിച്ചിരിക്കുന്നു. ഈ വര്‍ഷം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് യൂണികോണ്‍സ് 35% വളര്‍ച്ചയും ഐടി, യൂണികോണ്‍സ് 16% വളര്‍ച്ചയും നേടി.
വൈറ്റ് കോളര്‍ നിയമനങ്ങളില്‍ ജനുവരിയില്‍ 4% വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. ഐടി നിയമനങ്ങള്‍ താരതമ്യേന കുറവാണെങ്കിലും, ജയ്പൂര്‍ പോലുള്ള വളര്‍ന്നുവരുന്ന ടെക് ഹബ്ബുകളിലെ ടെക് നിയമനങ്ങളില്‍ 38% വളര്‍ച്ചയുണ്ടായി. കഴിഞ്ഞ മാസം പുതിയ നിയമനങ്ങളില്‍ 3% വളര്‍ച്ചയുണ്ടായി, ഐടി ഇതര മേഖലകളാണ് ഇതിന് കാരണമായത്. ബ്യൂട്ടി, വെല്‍നസ് മേഖലകളില്‍ പുതിയ നിയമനങ്ങളില്‍ 21% വളര്‍ച്ചയുണ്ടായി. അതേസമയം കെപിഒ/ഗവേഷണം/അനലിറ്റിക്‌സ്, ഹോസ്പിറ്റാലിറ്റി എന്നിവയില്‍ എന്‍ട്രി ലെവല്‍ തസ്തികകളില്‍ യഥാക്രമം 26% ഉം 18% ഉം വളര്‍ച്ചയുണ്ടായി.