image

11 Aug 2023 6:15 AM

Startups

ഹഡില്‍ ഗ്ലോബല്‍ 2023; നവംബറില്‍ കോവളത്ത്

Kochi Bureau

ഹഡില്‍ ഗ്ലോബല്‍ 2023; നവംബറില്‍ കോവളത്ത്
X

Summary

  • 3000 ല്‍ അധികം സ്റ്റാര്‍ട്ടപ്പുകളാണ് കഴിഞ്ഞ വര്‍ഷം പരിപാടിയുടെ ഭാഗമായത്


രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സംഗമായ ഹഡില്‍ ഗ്ലോബലിന്റെ അഞ്ചാം പതിപ്പ് നവംബര്‍ 16 മുതല്‍ 18 വരെ കോവളത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയെ മികവുറ്റതാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നേതൃത്വം നടക്കുന്ന ഈ പരിപാടിയില്‍ 10,000 ലധികം പേര്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍.

ഹഡില്‍ ഗ്ലോബലില്‍ എഡ്യൂടെക്, ഓഗ്മെന്റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്പേസ്ടെക്, ഹെല്‍ത്ത്ടെക്, ബ്ലോക്ക് ചെയിന്‍, ഐഒടി, ഇ-ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നീ മേഖലകളിലെ സംരംഭങ്ങള്‍ക്ക് ഇതില്‍ പങ്കെടുക്കാം.

5000 ലധികം സ്റ്റാര്‍ട്ടപ്പുകളും 200 ലധികം കോര്‍പ്പറേറ്റുകളും 100 ലധികം നിക്ഷേപകരും ഹഡില്‍ ഗ്ലോബലിന്റെ ഭാഗമാകും. 100 അധികം എക്‌സിബിഷനുകള്‍ പരിപാടിയില്‍ സജ്ജമാകും. പുതിയ സംരംഭങ്ങള്‍ക്കുള്ള ആശയ രൂപീകരണം, ബിസിനസ് രീതികള്‍, ഫണ്ട് സമാഹരണം, കമ്പോളവല്‍ക്കരണം തുടങ്ങിയവയില്‍ വിദഗ്ധര്‍ മാര്‍ഗനിര്‍ദേശം നല്‍കും

കൂടാതെ വ്യവസായ പ്രമുഖര്‍, ഗവേഷണ സ്ഥാപന മേധാവികള്‍, സര്‍വകലാശാലാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.

ഹഡില്‍ ഗ്ലോബലിന്റെ കഴിഞ്ഞ പതിപ്പും കോവളത്താണ് നടന്നത്. 3000 ല്‍ അധികം സ്റ്റാര്‍ട്ടപ്പുകളാണ് ഹഡില്‍ 2022 ന്റെ ഭാഗമായത്.