image

6 Oct 2023 11:26 AM GMT

Startups

ഗ്രോ ചെയ്ത് ഗ്രോ

MyFin Desk

Groww Raises $251 million in series E funding to Expand its Business
X

Summary

  • മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 252 ശതമാനം വര്‍ധന
  • കമ്പനിയുടെ ചെലവിലും വന്‍ വര്‍ധന


ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വെല്‍ത്ത് മാനേജ്‌മെന്റ് സ്റ്റാര്‍ട്ടപ്പായ ഗ്രോ വരുമാനത്തില്‍ 252 ശതമാനത്തിന്റെ ഉയര്‍ച്ച നേടി. കമ്പനിയുടെ മൊത്തം വരുമാനം 1294 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 367 .4 കോടി രൂപയേക്കാള്‍ 252 ശതമാനം വര്‍ധനയാണിത്. അറ്റ ലാഭം മുന്‍വര്‍ഷത്തെ 6 .8 കോടി രൂപയില്‍ നിന്ന് 73 കോടി രൂപയായി ഉയര്‍ന്നു. അതോടൊപ്പം കമ്പനിയുടെ ചെലവ് 357 കോടി രൂപയില്‍നിന്ന് മൂന്നര മടങ്ങ് വര്‍ധിച്ച് 1197 കോടി രൂപയായി വര്‍ധിച്ചു. വര്‍ധന 840 കോടി രൂപ.

കമ്പനിയുടെ വളര്‍ച്ചയില്‍ പ്രധാന ഘടകം ഉപഭോക്താക്കള്‍ തന്നെയാണെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ നിരീക്ഷിക്കുന്നു. ഓഗസ്റ്റിലെ കണക്കനുസരിച്ചു നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഗ്രോയുടെ 6.3 ദശലക്ഷം സജീവ ഉപഭോക്താക്കളുണ്ട്.