image

28 Oct 2023 11:15 AM GMT

Startups

ആന്ത്രോപിക്കില്‍ ഗൂഗിളിന്റെ നിക്ഷേപം

MyFin Desk

ആന്ത്രോപിക്കില്‍ ഗൂഗിളിന്റെ നിക്ഷേപം
X

Summary

  • ആന്ത്രോപിക്കിന്‍റെ പ്രധാന പ്രതിയോഗികളാണ് ഓപ്പണ്‍ എഐ
  • 2021 ലാണ് ആന്ത്രോപിക്കിന്‍റെ തുടക്കം


എഐ സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക്കില്‍ 200 കോടി ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി ഗൂഗിള്‍. ഇതില്‍ 55 കോടി ഡോളര്‍ ഉടനേയും ശേഷിച്ചത് ഘട്ടംഘട്ടമായിട്ടുമാണ് നിക്ഷേപിക്കുക. മുന്‍ ഓപ്പണ്‍ എഐ എക്സിക്യൂട്ടീവ് പ്രമോട്ടു ചെയ്തിരിക്കുന്ന കമ്പനി എഐ മേഖലയിലെ മുന്‍നിരകമ്പനികളിലൊന്നായി മാറിയിരിക്കുകയാണ്. മുഖ്യ എതിരാളി ഓപ്പണ്‍ ഓഐ തന്നെയാണ്.

ഇതിന് മുന്‍പ് ആമസോണാണ് ആന്ത്രോപികില്‍ നിക്ഷേപം നടത്തിയ മറ്റൊരു പ്രമുഖ കമ്പനി. കഴിഞ്ഞ ഏപ്രിലില്‍ 30 കോടി ഡോളര്‍ നിക്ഷേപം നടത്തി പത്തു ശതമാനം ഓഹരി പങ്കാളിത്തം വാങ്ങിയിരുന്നു. ഓഹരിയാക്കി മാറ്റാവുന്ന കടപത്രങ്ങളായാണ് ആമസോണ്‍ ആന്ത്രോപികില്‍ നിക്ഷേപിച്ചിട്ടുള്ളത്.

ടെക് ഭീമന്‍ ഇതിനകം 300 കോടി രൂപയുടെ (മൂന്ന് ബില്യണ്‍ ഡോളര്‍) ഗൂഗിള്‍ ക്ലൗഡ് ഡീല്‍ ഒപ്പിട്ടിരുന്നു. ഒരു വര്‍ഷത്തില്‍ കൂടുതലാണ് ഈ കരാര്‍. പുതിയ നിക്ഷേപ പദ്ധതികള്‍ക്ക് ഏതാനും മാസം മുന്‍പാണ് ഈ കരാര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ഓപ്പണ്‍ എഐയുടെ പ്രധാന പ്രതിയോഗികളാണ് ആന്ത്രോപിക്. എഐയിലെ മറ്റ് പ്രധാന ക്ലൗഡ് കമ്പനികളുമായി മത്സരിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഗൂഗിള്‍ ഇതിനകം ആന്ത്രോപിക്കില്‍ ഒരു നിക്ഷേപകനാണ്. ബിഗ് ടെക് കമ്പനികളുടെ ആപ്ലിക്കേഷനുകളില്‍ എഐ പ്രയോജനപ്പെടുത്താന്‍ മത്സരിക്കുമ്പോള്‍, ചാറ്റ് ജിപിടി സ്രഷ്ടാക്കളായ ഓപ്പണ്‍ എഐയുടെ പ്രധാന പിന്തുണക്കാരനായ മൈക്രോസോഫ്റ്റുമായി മികച്ച മത്സരത്തിനുള്ള ശ്രമങ്ങള്‍ക്ക് പുതിയ നിക്ഷേപം തുടക്കം കുറിക്കും.

മുന്‍പ് എഐയിലെ മറ്റ് ക്ലൗഡ് കമ്പനികളുമായി മത്സരിക്കാന്‍ ശ്രമിക്കുന്നതിനാല്‍, ആന്ത്രോപിക്കില്‍ 400 കോടി ഡോളർ വരെ നിക്ഷേപിക്കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. എഐ സ്റ്റാര്‍ട്ടപ്പില്‍ 125 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇവ ഓഹരികളാക്കി മാറ്റാമെന്നും ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

2021 ലാണ് സഹോദരങ്ങളായ ഡാരിയോയും ഡിനീല അമോഡേയും ആന്ത്രോപിക്ക് സ്ഥാപിക്കുന്നത്. സ്വന്തം കമ്പനി ആരംഭിക്കുന്നതിന് മുമ്പ് ഓപ്പണ്‍എഐയില്‍ എഞ്ചിനീയര്‍മാരായിരുന്നു ഇവര്‍. കൃത്രിമ ബുദ്ധിയുടെ സുരക്ഷിതമായ വികസനം സംബന്ധിച്ച് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാനുമായി സഹോദരങ്ങള്‍ക്ക് തര്‍ക്കമുണ്ടായതാണ് പുതിയ കമ്പനിയിലേക്ക് നയിച്ചത്.

എഫ്ടിഎക്സിന്റെ സാം ബാങ്ക്മാന്‍ ഫ്രൈഡില്‍ നിന്നാണ് ആന്ത്രോപിക്ക് മുമ്പ് ധനസഹായം തേടിയിരുന്നത്. എന്നാല്‍ ക്രിപ്റ്റോ എക്സ്ചേഞ്ചിന്റെ തകര്‍ച്ചക്ക് ശേഷം, ആമസോണ്‍, ഗൂഗിള്‍ തുടങ്ങിയ ക്ലൗഡ് ഭീമന്‍മാരെയും പരമ്പരാഗത സിലിക്കണ്‍ വാലി നിക്ഷേപകരായ സ്പാര്‍ക്ക് ക്യാപിറ്റല്‍, മെന്‍ലോ വെഞ്ച്വേഴ്സ് എന്നിവയും ഉള്‍പ്പെടുന്ന മറ്റ് നിക്ഷേപകരെയും ആന്ത്രോപിക് ആശ്രയിക്കുകയായിരുന്നു.

ഓപ്പണ്‍എഐയുടെ ചാറ്റ് ജിപിടിക്ക് സമാനമായി ക്ലൗഡ് എന്ന ജനറേറ്റീവ് എഐ അധിഷ്ഠിത ചാറ്റ്‌ബോട്ടാണ് ആന്ത്രോപിക്കിന്റെത്. ഇതിന്റെ എഐ സിസ്റ്റത്തിന്റെ കൂടുതല്‍ നൂതന പതിപ്പുകള്‍ പരിശീലിപ്പിക്കാന്‍വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണ്. ഈ വര്‍ഷം മാത്രം 700 കോടി ഡോളർ ഫണ്ടിംഗ് കമ്പനി നേടിയിട്ടുണ്ട്.