image

11 Nov 2023 7:01 AM GMT

Startups

സ്റ്റാർട്ടപ്പ് കാരക്ടർ എഐയിൽ ഗൂഗിൾ നിക്ഷേപം നടത്തിയേക്കും

MyFin Desk

Google in talks for a major investment in AI start-up Character.AI
X

Summary

  • ക്യാരക്ടർ.എഐ, വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകരിൽ നിന്ന് ഇക്വിറ്റി ഫണ്ടിംഗ് സമാഹരിക്കുന്നതിനുള്ള ചർച്ചകൾ നടത്തിവരുന്നു


അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സ്റ്റാർട്ടപ്പ് ആയ കാരക്ടർ.എഐ.വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകരിൽ നിന്ന് ഇക്വിറ്റി ഫണ്ടിംഗ് സമാഹരിക്കുന്നതിനുള്ള ചർച്ചകൾ നടത്തിവരുന്നു, കമ്പനിയുടെ മൂല്യം 500 കോടി ബില്യൺ ഡോളറിലധികം ഉയർത്തനാണ് നിക്ഷേപങ്ങൾ തേടുന്നതെന്നു കമ്പനി വൃത്തങ്ങൾ അറിയിച്ചു.

മാർച്ചിൽ, ആൻഡ്രീസെൻ ഹൊറോവിറ്റ്‌സിൻ്റെ (വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനം) നേതൃത്വത്തിൽ 100 കോടി ഡോളർ മൂല്യനിർണ്ണയത്തിൽ കമ്പനി 150 മില്യൺ ഡോളർ സമാഹരിച്ചു.

ആൽഫബെറ്റിൻ്റെ ഉടമസ്ഥതയിലുള്ള ഗൂഗിള്‍‍‍.കാരക്ടർ.എഐ യിൽ നിക്ഷേപം നടത്തനുള്ള താൽപ്പര്യം അറിയിച്ചതായി വാർത്തകളുണ്ട്. ഗൂഗിൾ ലക്ഷകണക്കിന് ഡോളർ നിക്ഷേപിക്കാൻ തയ്യാറാണ് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ചാറ്റ്ബോട്ട് സ്റ്റാർട്ട് അപ്പ് ആയ കാരക്ടർ.എഐ അതിന്റെ മോഡലുകളെ പരിശീലിപ്പി്ക്കുവാനും യൂസേഴ്സ്ന്റെ ആവശ്യമനുസരിച്ചുള്ള ആധുനിക സാങ്കേതിക വിദ്യകൾ നൽകുന്നതിനും വലിയ ഫണ്ട് ആവശ്യമുണ്ട്. അതിനാണ് കമ്പനി ഇപ്പോൾ നിക്ഷേപകരെ തേടുന്നത്.

ഗൂഗിളിൻ്റെ നിക്ഷേപം കമ്പനിയുടെ ബോണ്ടുകളിൽ ആയ്യിക്കും അത് പിന്നീട് കമ്പനിയുടെ ഓഹരികളായി (കൺവേർട്ടിബിൾ നോട്ടുകളായി) മാറ്റും. ഇതൊക്കെ ഗൂഗിളുമായുള്ള ഇപ്പോഴുള്ള പങ്കാളിത്ത സ്വഭാവത്തെ കൂടുതൽ ആഴത്തിലാക്കും. കാരക്ടർ.എഐ ഇപ്പോൾ തന്നെ ഗൂഗിളിന്റെ ക്ലൗഡ് സർവീസസുകളും, മോഡലുകളെ ട്രെയിൻ ചെയ്യാൻ റെൻസീർ പ്രോസസ്സിംഗ് യൂണിറ്റുകളും ഉപയോഗിക്കുന്നുണ്ട്.

ഗൂഗിളും ക്യാരക്ടർ എ ഐ യും ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല. ഗൂഗിളുമായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു, ഇടപാടിൻ്റെ നിബന്ധനകൾ മാറിയേക്കാമെന്ന് പ്രതീക്ഷിക്കുന്നു. .

ക്യാരക്ടർ.എഐ

മുൻ ഗൂഗിള്‍ ജീവനക്കാരായ നഓം ഷസീർ, ഡാനിയൽ ഡി ഫ്രീറ്റാസ് എന്നിവർ ചേർന്ന് സ്ഥാപിച്ച, ക്യാരക്ടർ എ ഐ ആളുകളെ അവരുടെ സ്വന്തം ചാറ്റ്‌ബോട്ടുകളും എ ഐ അസിസ്റ്റന്റുമാരെയും സൃഷ്ടിക്കുന്നതിന് സഹായിക്കുന്നു.