image

31 Jan 2024 6:37 AM GMT

Startups

സ്വിഗ്ഗിയുടെ വരുമാനത്തില്‍ 45 ശതമാനത്തിന്റെ വര്‍ധന

MyFin Desk

45 percent increase in Swiggys revenue
X

Summary

  • 2022-23-ലെ വരുമാനമാണു 45 ശതമാനം വര്‍ധിച്ച് 8,625 കോടി രൂപയിലെത്തിയത്
  • അതേസമയം നഷ്ടം 4,179 കോടി രൂപയായി ഉയരുകയും ചെയ്തു
  • ഈ വര്‍ഷം ഐപിഒയ്ക്ക് തയാറെടുക്കുകയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി


സ്വിഗ്ഗിയുടെ വരുമാനത്തില്‍ 45 ശതമാനത്തിന്റെ വര്‍ധന

2022-23 സാമ്പത്തിക വര്‍ഷത്തിലെ വരുമാനമാണു 45 ശതമാനം വര്‍ധിച്ച് 8,625 കോടി രൂപയിലെത്തിയത്.

അതേസമയം നഷ്ടം 4,179 കോടി രൂപയായി ഉയരുകയും ചെയ്തു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ സ്വിഗ്ഗിയുടെ വരുമാനം 5,705 കോടി രൂപയായിരുന്നു. നഷ്ടം 3,629 കോടി രൂപയും.

2022-ല്‍ ഏറ്റെടുത്ത ഡൈന്‍ ഔട്ട് എന്ന റെസ്റ്റോറന്റ് ടെക്‌നോളജി പ്ലാറ്റ്‌ഫോം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സ്വിഗ്ഗിയുടെ വരുമാനത്തിലേക്ക് 77.5 കോടി രൂപയാണു കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഡൈന്‍ ഔട്ട് 176 കോടി രൂപ പ്രവര്‍ത്തന നഷ്ടമുണ്ടാക്കുകയും ചെയ്തു

ഈ വര്‍ഷം ഐപിഒയ്ക്ക് തയാറെടുക്കുകയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി.