image

20 Nov 2023 10:02 AM GMT

Startups

തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങൾ സ്റ്റാർട്ടപ്പിന്റെ ശക്തികേന്ദ്രങ്ങളായി വളരുന്നു

MyFin Desk

economic advisor v anantha nageswaran says that india will become third largest economic power in the world
X

സാമ്പത്തിക വളർച്ചയിൽ ഇന്ത്യയെ സഹായിക്കുന്നതിൽ സ്റ്റാർട്ടപ്പുകൾ പ്രധാന പങ്ക് വഹിക്കുമെന്നും തിരുവനന്തപുരം ഉൾപ്പെടെയുള്ള ഇന്ത്യയിലെ ടയർ 2, ടയർ 3 നഗരങ്ങൾ , ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെ വളരാൻ സഹായിക്കുന്നതിൽ പ്രധാന ശക്തികളായി മാറിയെന്നും കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ പറഞ്ഞു.

കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ത്രിദിന ഹഡിൽ ഗ്ലോബൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിസിക്കൽ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ബിസിനസ് മോഡലുകൾ വികസിപ്പിക്കുന്നതിൽ സ്റ്റാർട്ടപ്പുകളുടെ പങ്കാളിത്തം രാജ്യത്തിന് കാര്യക്ഷമതയും, സാമ്പത്തിക വരുമാനവും സൃഷ്ടിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ലാൻഡ്‌സ്‌കേപ്പിൽ അസാധാരണമായ മാറ്റത്തിനാണ് കഴിഞ്ഞ ദശകം സാക്ഷ്യം വഹിച്ചത്.

ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് 763 ജില്ലകളിലായി നിലവിൽ 1.12 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ അംഗീകരിച്ചിട്ടുണ്ട്. ഇവയിൽ, 110-ലധികം യൂണികോണുകാലായിരിക്കും. . മൊത്തം മൂല്യം ഏകദേശം 350 ബില്യൺ ഡോളറാണെന്നും ഇന്ത്യയിലെ നവീകരണം ചില മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 56 വ്യാവസായിക മേഖലകളിലെ പ്രശ്‌നങ്ങൾ സ്റ്റാർട്ടപ്പുകൾ പരിഹരിക്കുന്നുണ്ട്, അതിൽ പതിമൂന്ന് ശതമാനം ഐടി സേവനങ്ങളിലും , ഒമ്പത് ശതമാനം ആരോഗ്യ മേഖലയിലും , ഏഴ് ശതമാനം വിദ്യാഭ്യാസത്തിലും , അഞ്ച് ശതമാനം വീതം കൃഷിയിലും , ഭക്ഷണ പാനീയ മേഖലയിലും ആണ്.

ഗവൺമെന്റിന്റെ പ്രോ-ആക്ടീവ് നയങ്ങൾ കൂടാതെ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കും സാങ്കേതികമായി അറിവുള്ള ഒരു ടാലന്റ് പൂളിന്റെ ലഭ്യതയും ടയർ-2, ടയർ-3 നഗരങ്ങളിൽ സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കാനും വളർച്ച നേടാനും സഹായിച്ചു.. ഏകദേശം 49 ശതമാനം സ്റ്റാർട്ടപ്പ്കളും ഈ നഗരങ്ങളി

കേരളം സ്റ്റാർട്ട് അപ്പുകൾക്കു കൊടുക്കുന്ന പ്രോത്സാഹനത്തെ അദ്ദേഹം എടുത്തു പറഞ്ഞു. 4,000 ടെക് സ്റ്റാർട്ടപ്പുകളും 63 ഇൻകുബേറ്ററുകളും 10 ലക്ഷം ചതുരശ്ര അടി ഇൻകുബേഷൻ സ്ഥലവും ഉള്ള കേരളം സ്റ്റാർട്ട് അപ്പ് മിഷൻ ( കെഎസ്‌യുഎം) , സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുക മാത്രമല്ല, ലോകത്തിലെ മികച്ച ബിസിനസ് ഇൻകുബേറ്ററുകളിൽ ഒരു മികച്ച സ്ഥാനം നേടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.