image

27 Jan 2024 9:21 AM GMT

Startups

ഫ് ളിപ്കാര്‍ട്ട് സ്ഥാപകന്‍ ബിന്നി ബന്‍സാല്‍ കമ്പനി ബോര്‍ഡില്‍ നിന്ന് രാജിവച്ചു

MyFin Desk

Flipkart founder Binny Bansal has resigned from the companys board
X

Summary

  • 2007-ല്‍ സച്ചിന്‍ ബന്‍സാലുമായി ചേര്‍ന്നാണ് ബിന്നി ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപിച്ചത്
  • സമീപകാലത്ത് ബിന്നി ബന്‍സാല്‍ ഓപ്പ് ഡോര്‍ എന്ന പേരില്‍ പുതിയ സംരംഭം ആരംഭിച്ചിരുന്നു
  • ഇ-കൊമേഴ്‌സ് കമ്പനികളെ ആഗോളതലത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ സഹായിക്കുന്നതാണ് ഓപ്പ് ഡോര്‍


കഴിഞ്ഞ ദിവസം രാജിയെ കുറിച്ച് ബിന്നി ഫഌപ്പ്കാര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചിരുന്നതായിട്ടാണു സൂചന.

സമീപകാലത്ത് ബിന്നി ബന്‍സാല്‍ ഓപ്പ് ഡോര്‍ എന്ന പേരില്‍ പുതിയ സംരംഭം ആരംഭിച്ചിരുന്നു. ഇ-കൊമേഴ്‌സ് കമ്പനികളെ ആഗോളതലത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ സഹായിക്കുന്നതാണ് ഓപ്പ് ഡോര്‍.

2021 മേയ് മാസം സ്ഥാപിച്ച ഓപ്പ്‌ഡോര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സിംഗപ്പൂരിലാണ്.

2007-ല്‍ സച്ചിന്‍ ബന്‍സാലുമായി ചേര്‍ന്നാണ് ബിന്നി ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയത്. എന്നാല്‍ 2018-ല്‍ ഫഌപ്പ്കാര്‍ട്ടിലെ ബിന്നിയുടെ അഞ്ച് ശതമാനം വരുന്ന ഓഹരികള്‍ ബിന്നി 100 കോടി ഡോളറിന് യുഎസ് ഭീമനായ വാള്‍മാര്‍ട്ടിന് വിറ്റിരുന്നു.