image

17 Nov 2023 6:20 AM GMT

Startups

കൗതുകമുണര്‍ത്തി 'ആക്രി' ആപ്പ്

MyFin Bureau

aakri app makes curiousity
X

Summary

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് ആക്രി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.


'ഹഡില്‍ ഗ്ലോബല്‍ 2023 ' മേളയില്‍ ജനങ്ങള്‍ക്ക് കൗതുകമുണര്‍ത്തി ആക്രി ആപ്പ്. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി രൂപ കല്‍പ്പന ചെയ്ത ആപ്പാണ് ആക്രി ആപ്പ്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ക്ക് പുറമെ ഇ-വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് പ്ലാന്റുകളില്‍ എത്തിച്ച് സംസ്‌കരിക്കും. ഭക്ഷണം പാഴാക്കുന്നത് തടയുന്നതിനൊപ്പം നഗരങ്ങളെ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആക്രി ആപ്പിന്റെ പ്രത്യേകതകളാണ്. ഒരു ഒറ്റ ആപ്പ് കൊണ്ട് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ മാലിന്യ സംസ്‌കരണത്തിന് പുത്തന്‍ വഴി തെളിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ബയോമെഡിക്കല്‍ മാലിന്യം ശേഖരിക്കാന്‍ 'ആക്രി' ആപ്പ് റെഡി. ഇനി ആവശ്യക്കാര്‍ ആപ്പില്‍ ബുക്ക് ചെയ്താല്‍ പ്രതിനിധികള്‍ വീടുകളിലെത്തി മാലിന്യം ശേഖരിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് ആക്രി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ബുക്കു ചെയ്യുന്നതിനു പിന്നാലെ പ്രതിനിധികളെത്തി നിങ്ങളുടെ വീട്ടിലെ മാലിന്യം കൊണ്ടുപോയി കൃത്യമായി സംസ്‌ക്കരിക്കും. ഉപയോഗിച്ച ഡയപറുകള്‍, സാനിറ്ററി പാഡുകള്‍, മെഡിസിന്‍ സ്ട്രിപ്പുകള്‍, ഡ്രസ്സിംഗ് കോട്ടണ്‍, സൂചികള്‍, സിറിഞ്ചുകള്‍, കാലഹരണപ്പെട്ട മരുന്നുകള്‍, മറ്റ് ക്ലിനിക്കല്‍ ലബോറട്ടറി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ശാസ്ത്രീയ സംസ്‌കരണത്തിന് ഏറെ സഹായകരമാണ് ആക്രി ആപ്പ്. ഒരു കിലോ ബയോ മെഡിക്കല്‍ മാലിന്യം ശേഖരിച്ച് സംസ്‌ക്കരിക്കാന്‍ 45 രൂപയാണ് ചാര്‍ജ്ജ്.