image

20 Oct 2023 11:57 AM GMT

Startups

സ്റ്റാര്‍ട്ടപ്പുകളെ ഇതിലേ... കാത്തിരിക്കുന്നു 5 ധനസഹായ പദ്ധതികള്‍

MyFin Desk

5 funding schemes await startups
X

Summary

  • ഈ പദ്ധതികളിലൂടെ കമ്പനികള്‍ക്ക് വളരാനുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.


സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ പല പദ്ധതികളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. 99,000ത്തിലധികം സ്റ്റാര്‍ട്ടപ്പുകളും 30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 107 യൂണികോണ്‍ കമ്പനികളും ഉള്ളതിനാല്‍ ഇന്ത്യയെ ഇപ്പോള്‍ 'സ്റ്റാര്‍ട്ടപ്പ് ഹബ്' എന്നാണ് വിശേഷിപ്പിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ സുസ്ഥിര വളര്‍ച്ചക്കും. ആഗോള തലത്തില്‍ സാന്നിധ്യം അടയാളപ്പെടുത്താനും സഹായിക്കുന്നതിന് സാങ്കേതിക പിന്തുണ, സബ്സിഡികള്‍, സാമ്പത്തിക സഹായം, മറ്റ് സേവനങ്ങള്‍ എന്നിവ നല്‍കാനാണ് സര്‍ക്കാര്‍ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നത്.

പ്രധാന അഞ്ച് പദ്ധതികള്‍

അടല്‍ ഇന്നൊവേഷന്‍ മിഷന്‍ (എഐഎം)

2016 ലാണ് ഈ സ്‌കീം സമാരംഭിച്ചത്. വിവിധ സാമ്പത്തിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിന് പുതിയ പ്രോഗ്രാമുകളും നയങ്ങളും രൂപീകരിച്ച് നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. എഐഎം അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 10 കോടി രൂപ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ഗതാഗതം എന്നീ മേഖലകളില്‍ ഉയര്‍ന്നുവരുന്ന എല്ലാ സംഘടനകള്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.

മള്‍ട്ടിപ്ലയര്‍ ഗ്രാന്റ് സ്‌കീം (എംജിഎസ്)

ചരക്ക്, സേവന വ്യവസായങ്ങളുടെ വളര്‍ച്ചക്കായി സഹകരണ ഗവേഷണവും വികസനവും ശാക്തീകരിക്കുകയാണ് ലക്ഷ്യം. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പാണ് മള്‍ട്ടിപ്ലയര്‍ ഗ്രാന്റ് സ്‌കീം (എംജിഎസ്) ആരംഭിച്ചത്. രണ്ട് വര്‍ഷത്തില്‍ താഴെയുള്ള ഒരു പദ്ധതിക്ക് പരമാവധി രണ്ട് കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുക.

ക്ഷീര സംരംഭകത്വ വികസന പദ്ധതി (ഡിഇഡിഎസ്)

ഡിഇഡിഎസ് പദ്ധതിക്ക് മൃഗ- ക്ഷീരവികസന വകുപ്പ് തുടക്കമിട്ട പദ്ധതിയാണിത്. ക്ഷീരമേഖലയില്‍ സ്വയംതൊഴില്‍ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പാല്‍ ഉല്‍പാദനം, സംഭരണം, സംരക്ഷണം, വിപണനം തുടങ്ങിയവയാണ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നത്. പൊതുവിഭാഗത്തിലുള്ളവര്‍ക്ക് മൊത്തം പദ്ധതിച്ചെലവിന്റെ 25 ശതമാനവും എസ്സി/എസ്ടി വിഭാഗത്തില്‍പ്പെട്ടവരുടെ ഫാമുകള്‍ക്ക് 33.33 ശതമാനവും ധനസഹായം നല്‍കുന്നു.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവ്

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഏറ്റവും ജനപ്രിയമായ സര്‍ക്കാര്‍ പദ്ധതികളില്‍ ഒന്നാണിത്. അഞ്ച് വര്‍ഷത്തിന് മുകളില്‍ സംരംഭകര്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ നല്‍കാനാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവ് ലക്ഷ്യമിടുന്നത്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് പ്രൊമോഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ (ഡിപിഐഐടി) 114,458 സ്റ്റാര്‍ട്ടപ്പുകളെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ സ്‌കീമിന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകളെ അംഗീകരിക്കുന്നതിന്, യോഗ്യരായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പരമാവധി പ്രായം 7 വര്‍ഷമാണ്. ബയോടെക്‌നോളജി കമ്പനികള്‍ക്ക് 10 വര്‍ഷമാണ് കണക്കാക്കുന്നത്.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീം

പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായി 2021 ജനുവരിയില്‍ ഈ പദ്ധതി അവതരിപ്പിച്ചു. ഈ പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകര്‍ക്ക് 5 കോടി രൂപ ധനസഹായം ലഭിക്കും. ആശയങ്ങള്‍ അല്ലെങ്കില്‍ ഡെമോണ്‍സ്‌ട്രേറ്റിംഗ് വികസിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 20 ലക്ഷം രൂപ വരെയും കമ്പനികളുടെ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വളര്‍ത്തുന്നതിന് 50 ലക്ഷം രൂപ വരെയും ലഭിക്കും. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് പദ്ധതിക്ക് കീഴില്‍ 1000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 177 കോടിയിലധികം രൂപ ലഭിച്ചിട്ടുണ്ട്.