image

11 Oct 2023 2:13 PM IST

News

'യുദ്ധവ്യാപനം സാമ്പത്തിക പ്രവചനങ്ങളെ അട്ടിമറിച്ചേക്കാം'

MyFin Desk

spreading war may upset economic forecasts
X

Summary

  • സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ തടയുന്ന അപകടങ്ങളിലൊന്ന് യാഥാര്‍ത്ഥ്യമായി
  • ഇന്ത്യയുടെ വളര്‍ച്ചയെ നയിക്കുക ശക്തമായ നിക്ഷേപങ്ങളായിരിക്കും
  • ദക്ഷിണേഷ്യ മൊത്തത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക് 5.8ശതമാനം


പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിക്കുന്നതും നീണ്ടുനില്‍ക്കുന്നതും അടുത്തവര്‍ഷത്തെ സാമ്പത്തിക പ്രവചനങ്ങളെ അട്ടിമറിച്ചേക്കാമെന്ന് ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഇന്ദര്‍മിത് ഗില്‍ മുന്നറിയിപ്പ് നല്‍കി. ''ഈ വര്‍ഷം ജൂണോടെ, കടുത്ത പണപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, സംഘര്‍ഷം തുടങ്ങിയവ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ തടയുന്ന അപകടങ്ങളായി ഞങ്ങള്‍ ചേര്‍ത്തിരുന്നു. ഗാസ യുദ്ധത്തോടെ, ഈ അപകടങ്ങളിലൊന്ന് ഈ ആഴ്ച യാഥാര്‍ത്ഥ്യമായി, ''ഗില്‍ പറയുന്നു. 'അതിനര്‍ത്ഥം ആഗോള ജിഡിപി വളര്‍ച്ചയെക്കുറിച്ച് കഴിഞ്ഞയാഴ്ചവരെ ഞങ്ങള്‍ക്ക് മികച്ച പ്രതീക്ഷകളാണ് ഉണ്ടായിരുന്നതെന്നാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാപ്രവചനങ്ങളും അപകട സാധ്യകളിലധിഷ്ഠിതവുമാണ്.

2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ശക്തമായ വളര്‍ച്ചനേടുമെന്ന് ലോകബാങ്ക് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ അപ്ഡേറ്റില്‍ പറഞ്ഞിരുന്നു. വളര്‍ച്ചയെ നയിക്കുക ശക്തമായ നിക്ഷേപമായിരിക്കും. 6.3 ശതമാനമാണ് ഐഎംഎഫ് പ്രവചിക്കുന്ന വളര്‍ച്ചാ നിരക്ക്.

ദക്ഷിണേഷ്യ മൊത്തത്തില്‍ ഈ വര്‍ഷം 5.8 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഇത് ലോകത്തിലെ മറ്റേതൊരു വികസ്വര രാജ്യ മേഖലയെക്കാളും ഉയര്‍ന്നതാണ്.

ചൊവ്വാഴ്ച ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.3 ശതമാനമാക്കി ഉയര്‍ത്തി. ഇസ്രയേലിനെതിരായ ഭീകരാക്രമണത്തിനും തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ക്കും മുമ്പ് അതിന്റെ പ്രവചനം മരവിച്ചിരുന്നു.

'2021-ന്റെ തുടക്കത്തില്‍ കോവിഡ്, വ്യാപാരത്തകര്‍ച്ച, പൊതുകടത്തിന്റെ വര്‍ധന, കാലാവസ്ഥാ ദുരന്തങ്ങള്‍ എന്നിവയാണ് ഞങ്ങളെ ഏറ്റവും ആശങ്കപ്പെടുത്തിയ പ്രധാന അപകടങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ജൂണിലെ ഗ്ലോബല്‍ പ്രോസ്‌പെക്ട്‌സ് റിപ്പോര്‍ട്ട്, പട്ടികയില്‍ കൂടുതല്‍ അപകടസാധ്യതകള്‍ ചേര്‍ക്കുകയായിരുന്നു,'ഗില്‍ കൂട്ടിച്ചേര്‍ത്തു.

'മാനവ രാശിയുടെ ദുരന്തവും , സാമ്പത്തിക തകര്‍ച്ചയും നമ്മള്‍ ആഗ്രഹിക്കുന്നില്ല. ഈ വര്‍ഷത്തെ സാമ്പത്തിക നില വലിയ കുഴപ്പമില്ലാതെ അവസാനിക്കുമെന്ന് എല്ലാ സെന്‍ട്രല്‍ ബാങ്കുകള്‍ക്കും ഒരു നേരിയ പ്രതീക്ഷയുണ്ട്' ലോകബാങ്ക് അധ്യക്ഷന്‍ യുദ്ധത്തെ മുന്‍നിര്‍ത്തി അഭിപ്രായപ്പെട്ടു. അതേസമയം സാമ്പത്തിക ആഘാതം കണക്കിലെടുത്ത് സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചുവരികയാണെന്നും ഇപ്പോള്‍ നടത്തുന്ന ഏത് വിലയിരുത്തലുകളും വളരെ നേരത്തെയാകുമെന്നും ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് പിയറി-ഒലിവര്‍ പറഞ്ഞു.