image

24 Aug 2023 12:10 PM

News

അക്ഷരങ്ങളുടെ 'എണ്ണം' കൂട്ടി ബ്രിക്സ്

MyFin Desk

brics developed six new countries
X

Summary

  • സൗദി അറേബ്യ, ഇറാന്‍, എത്യോപ്യ, ഈജിപ്ത്, അര്‍ജന്റീന, യുഎഇ പുതിയ അംഗങ്ങള്‍
  • ഇന്ത്യയും കൂട്ടായ്മയുടെ വിപുലീകരണത്തെ പിന്തുണച്ചു


ആറ് രാജ്യങ്ങളെ ഉള്‍പ്പെടുത്തി ബ്രിക്‌സ് കൂട്ടായ്മ വികസിപ്പിച്ചു. സൗദി അറേബ്യ, ഇറാന്‍, എത്യോപ്യ, ഈജിപ്ത്, അര്‍ജന്റീന, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളെയാണ് പുതുതായി കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തിയത്. അടുത്തവര്‍ഷം ജനുവരി ഒന്നുമുതല്‍ ഈ രാജ്യങ്ങള്‍ ബ്രിക്‌സിന്റെ ഭാഗമാകുമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റെ സിറില്‍ റമഫോസ അറിയിച്ചു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ ചുരുക്കപ്പേരായ ബ്രിക്സ് ഗ്രൂപ്പിന്റെ വിപുലീകരണം സംബന്ധിച്ച് വാര്‍ഷിക ഉച്ചകോടിയിലാണ് തീരുമാനം ഉണ്ടായത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂട്ടായ്മയുടെ വിപുലീകരണത്തെ പിന്തുണച്ചു. പുതിയ അംഗങ്ങളെ ചേര്‍ക്കുന്നത് ബ്രിക്സിനെ ഒരു സംഘടനയെന്ന നിലയില്‍ ശക്തിപ്പെടുത്തുമെന്നും അത് കൂട്ടായ്മയുടെ പങ്കാളിത്ത ശ്രമങ്ങള്‍ക്ക് ഒരു പുതിയ ഉണര്‍വ് നല്‍കുമെന്നും ഇന്ത്യ എപ്പോഴും വിശ്വസിക്കുന്നു. ഇത് ബഹുധ്രുവത്തിലുള്ള പല രാജ്യങ്ങളുടെയും വിശ്വാസം ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു.

അതേസമയം നാല്‍പ്പതില്‍ അധികം രാജ്യങ്ങളാണ് ബ്രിക്‌സ് കൂട്ടായ്മയില്‍ അംഗങ്ങളാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതെന്ന് ദക്ഷിണാഫ്രിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു, 22 പേര്‍ ഔദ്യോഗികമായി പ്രവേശനം ആവശ്യപ്പെട്ടിട്ടുണ്ട്.

വിജയകരമായ ഉച്ചകോടിക്ക് പ്രധാനമന്ത്രി മോദി റംഫോസയെ അഭിനന്ദിക്കുകയും ബ്രിക്സ് അംഗത്വത്തിന്റെ വിപുലീകരണത്തിന് ഇന്ത്യ എല്ലായ്പ്പോഴും പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. കൂട്ടായ്മയുടെ വികസനം പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് എത്തിക്കാനുള്ള നീക്കമാണ് ചൈനയും റഷ്യയും നടത്തുന്നത്.

ബ്രിക്സിന്റെ വിപുലീകരണവും ആധുനികവല്‍ക്കരണവും ലോക സ്ഥാപനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന കാലത്തിന് ശീലമാക്കേണ്ടതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 20-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായ മറ്റ് ആഗോള സ്ഥാപനങ്ങളിലെ പരിഷ്‌കാരങ്ങള്‍ക്ക് ഉദാഹരണമാകാവുന്ന ഒരു നീക്കമാണിത്. സ്ഥിരവും അല്ലാത്തതുമായ പ്രതിനിധികളുടെ എണ്ണം വര്‍ധിപ്പിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വിപുലീകരിക്കണമെന്ന വികസ്വര രാജ്യങ്ങളുടെ ദീര്‍ഘകാല ആവശ്യം മുന്‍നിര്‍ത്തിയാണ് മോദി ഈ പ്രസ്താവന നടത്തിയത്.

ബ്രിക്സിന്റെ വിപുലീകരണത്തെ 'വിദേശ നയത്തിന്റെ വിജയം' എന്ന് ഇറാന്‍ പ്രശംസിച്ചു, ഇറാന്‍ പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് വ്യാഴാഴ്. ബ്രിക്സ് ബ്ലോക്കിലേക്കുള്ള രാജ്യത്തിന്റെ വരാനിരിക്കുന്ന പ്രവേശനം ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നയതന്ത്രത്തിന്റെ വിജയമാണെന്ന് പ്രസ്താവിച്ചു. കൂട്ടായ്മയുടെ തീരുമാനത്തെ യുഎഇയും അഭിനന്ദിച്ചു. എത്യോപ്യയെ ചേരാന്‍ ക്ഷണിക്കാനുള്ള ബ്രിക്സ് ഗ്രൂപ്പിന്റെ തീരുമാനം 'ഒരു മഹത്തായ നിമിഷം' ആണെന്നും 'എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും സമ്പന്നവുമായ ഒരു ആഗോള ക്രമത്തിനായി' സഹകരിക്കാന്‍ തന്റെ രാജ്യം ആഗ്രഹിക്കുന്നുവെന്നും എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് പറഞ്ഞു. അതേസമയം കൂട്ടായ്മയില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ചൈന മുന്നോട്ടുവെച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ നിലപാട് രേഖപ്പെടുത്തുകയും ചെയ്തു.

നിലവില്‍ ബ്രിക്‌സ് കൂട്ടായ്മയിലെ രാജ്യങ്ങളിലുള്ളജനസംഖ്യ 3.25 ബില്യണ്‍ ആണ്. ലോക ജനസംഖ്യയുടെ 41 ശതമാനം വരും ഇത്. കൂടാതെ, ബ്രിക്സ് രാജ്യങ്ങളുടെ മൊത്തം ജിഡിപി ഏകദേശം 26 ട്രില്യണ്‍ ഡോളറാണ്.