13 Oct 2023 12:24 PM GMT
Summary
2022-23 വര്‍ഷത്തില്‍ 166927 വ്യോമഗതാഗതം നടന്നതില്‍ റദ്ദാക്കിയ വിമാനങ്ങളുടെ എണ്ണം 86 .
വ്യോമഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന മൂടല്‍ മഞ്ഞിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ക്കായി കേന്ദ്ര വ്യോമയാന മന്ത്രാലയം.ഡ ഡിജിസിഎ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സജീവമായ ഇടപെടലുകള്‍ കൊണ്ട് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂടല്‍ മഞ്ഞു മൂലമുള്ള വിമാനം റദ്ദാക്കലും, വഴിതിരിച്ചുവിടലും ഗണ്യമായി കുറയ്ക്കാനായിട്ടുണ്ട്. ഇക്കാലയളവില്‍ വ്യോമഗതാഗതത്തില്‍ 22 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളതെന്നും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടു.
2021-22 വര്‍ഷത്തില്‍ മൊത്തം 136374 വ്യോമഗതാഗതം നടന്നതില്‍ 124 വിമാനങ്ങളാണ് റദ്ദാക്കിയത്. അന്ന് റദ്ദാക്കല്‍ നിരക്ക് 0.09 ശതമാനമായിരുന്നു. ഇതേ കാലയളവില്‍ മൂടല്‍ മഞ്ഞു മൂലം എട്ട് വിമാനത്താവളങ്ങളില്‍ നിന്നയി വഴി തിരിച്ചുവിട്ട വിമാനങ്ങളുടെ എണ്ണം 58 ആയിരുന്നു. എന്നാല്‍, 2022-23 വര്‍ഷത്തില്‍ 166927 വ്യോമഗതാഗതം നടന്നതില്‍ റദ്ദാക്കിയ വിമാനങ്ങളുടെ എണ്ണം 86 ലേക്ക് എത്തി. അതോടെ റദ്ദാക്കല്‍ നിരക്കും 0.05 ശതമാനത്തിലേക്ക് താഴ്ന്നു. വഴിതിരിച്ചു വിട്ട വിമാനങ്ങളുടെ എണ്ണം 2022-23 വര്‍ഷത്തില്‍ 14 ലേക്കും താഴ്ന്നുവെന്നും മന്ത്രി പറഞ്ഞു.
എല്ലാ വര്‍ഷവും ഡിസംബര്‍ 10 നും ഫെബ്രുവരി 10 നും ഇടയിലുള്ള കാലയളവാണ് പൊതുവേ മൂടല്‍മഞ്ഞുള്ള കാലമായി കണക്കാക്കാറ്. മൂടല്‍മഞ്ഞ് സാധാരണയായി ഭൂനിരപ്പില്‍ നിന്ന് ഏതാനും ആയിരം അടി ഉയരത്തില്‍ ഒതുങ്ങുന്ന ഒരു കാലാവസ്ഥാ പ്രതിഭാസമാണ്. ഇങ്ങനെ വരുമ്പോള്‍ 1000 മീറ്ററില്‍ താഴെയുള്ള ദൃശ്യങ്ങള്‍ വ്യക്തമാകാതെ വരുനം. മൂടല്‍മഞ്ഞുള്ള സമയത്ത്, ഭൂമിയോട് ചേര്‍ന്നുള്ള വായുവിന്റെ പാളിയില്‍ ജലത്തുള്ളികളുടെയും പൊടിയുടെയും സാന്നിധ്യമുള്ളതുകൊണ്ടാണ് കാഴ്ച്ചാപരിധി വഷളാകുന്നത്.
ഈ അവസ്ഥയെ നേരിടാന്‍ വിമാനക്കമ്പനികളും എയറോഡ്രോം ഓപ്പറേറ്റര്‍മാരും മുന്‍ കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തുകയും ഡിജിസിഎ ഇത് ഉറപ്പാക്കാന്‍ പ്രത്യേക അഭ്യാസപ്രകടനവും സംഘടിപ്പിക്കാറുണ്ടെന്നും ഇതുവഴി ഫ്‌ളൈറ്റ് റദ്ദാക്കല്‍, വഴിതിരിച്ചുവിടല്‍ എന്നിവയ്ക്ക് കാരണാകുന്ന തടസങ്ങള്‍ കുറയക്കാന്‍ കഴിയുമെന്നും സിന്ധ്യ വ്യകതമാക്കി. ഈ ലക്ഷ്യത്തിനായി വിമാന ലഭ്യതയ്‌ക്കൊപ്പം ആവശ്യമായ എല്ലാ പിന്തുണ സംവിധാനങ്ങളും ഓപ്പറേറ്റര്‍മാരും ക്യാറ്റ് 1,2 ഘട്ടങ്ങില്‍ പ്രവര്‍ത്തിക്കാനാവശ്യമായ പരിശീലനം നേടിയ ക്രൂവും ഉണ്ടോയെന്ന് ഡിജിസിഎ ബന്ധപ്പെട്ടവരോട് ഉറപ്പുവരുത്തും.
ഈ ലക്ഷ്യത്തിനായി, വിമാന ലഭ്യതയുടെ കാര്യത്തില്‍ ആവശ്യമായ പിന്തുണാ സംവിധാനങ്ങളുടെയും ഓപ്പറേറ്റര്‍മാരുടെയും തയ്യാറെടുപ്പ് പരിശോധിക്കാന്‍ ഡിജിസിഎ എല്ലാ പങ്കാളികളുമായും ഇടപഴകുന്നു.
ക്യാറ്റ് 1,2 യോഗ്യത നേടിയ 804 ഫ്‌ളൈറ്റ് ക്രൂ വിവിധ വിമാനക്കമ്പനികളിലായുണ്ട്. ഇതില്‍ 2979 ക്യാപ്റ്റന്മാരും 1825 കോ-പൈലറ്റുമാരുമുണ്ട്. ക്യാറ്റ് 3 ലാന്‍ഡിംഗ് സൗകര്യമുള്ള ആറ് വിമാനത്താവളങ്ങളുണ്ടെന്നും കുറഞ്ഞ റണ്‍വേ വിഷ്വല്‍ റേഞ്ച് ഉപയോഗിച്ച് വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. എട്ട് വിമാനത്താവളങ്ങളില്‍ ക്യാറ്റ് 1 ശേഷി ലഭ്യമാക്കുമെന്നും. ക്യാറ്റ് 1 ല്‍ നിന്ന് ക്യാറ്റ് 2 ലേക്ക് സൗകര്യങ്ങള്‍ നവീകരിക്കുമെന്നും പറഞ്ഞ മന്ത്രി, മൂടല്‍മഞ്ഞുള്ള കാലയളവില്‍ ക്യാറ്റ് 2, ക്യാറ്റ് 3 തകരാറിലുള്ള വിമാനങ്ങളുടെ പ്രവര്‍ത്തനം് ഒഴിവാക്കുന്നതിന് അവരുടെ ഫ്‌ളൈറ്റ് ഷെഡ്യൂളുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. ക്യാറ്റ് 2, ക്യാറ്റ് 3 യോഗ്യതയുള്ള ക്രൂവിന്റെ ഷെഡ്യൂളുകള്‍ ഉചിതമായി ഉറപ്പാക്കാണമെന്നും വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.