22 Feb 2025 6:18 AM GMT
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് കേരളത്തിൽ 5000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. കൊച്ചിയിൽ നടക്കുന്ന കേരള ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിയിലാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയിൽ നിക്ഷേപം നടത്തുമെന്നാണ് പ്രഖ്യാപനം. കമ്പനി വൈസ് ചെയർമാൻ ഹിസ് എക്സലൻസി റിട്ട. ജനറൽ ഷറഫുദ്ദീൻ ഷറഫ് മാധ്യമങ്ങളെ കണ്ടാണ് ഇക്കാര്യമറിയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് ആൻഡ് ലോജിസ്റ്റിക്സ് ഗ്രൂപ്പ് കമ്പനികളിലൊന്നാണ് ഷറഫ് ഗ്രൂപ്പ്.
ആദ്യ ദിവസം തന്നെ ഗ്ലോബല്‍ ഇൻവസ്റ്റേഴ്സ് മീറ്റില്‍ വൻ നിക്ഷേപ വാഗ്ദാനം ആണ് ഉണ്ടായത്. അദാനി ഗ്രൂപ്പ് 30000 കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. തെലുങ്കാനയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേരളത്തിൽ 3000 കോടി രൂപയുടെ നിക്ഷേപ താത്പര്യം അറിയിച്ചിട്ടുണ്ട്. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ 850 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ലുലു ഗ്രൂപ്പിന്‍റെ പുതിയ നിക്ഷേപ പദ്ധതികൾ ഇന്ന് പ്രഖ്യാപിക്കും.