21 March 2024 11:39 AM
Summary
- സ്റ്റാര്‍ട്ടപ്പ് ഫോറത്തിന്റെ നാലാം പതിപ്പ് നടന്നത് ഡെല്‍ഹിയില്‍
- സ്റ്റാര്‍ട്ടപ്പ് ഫോറം സഹകരണം വര്‍ധിപ്പിക്കും
- നിക്ഷേപകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം
ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സ്റ്റാര്‍ട്ടപ്പ് ഫോറത്തിന്റെ അഞ്ചാമത് യോഗം അടുത്ത ജനുവരിയില്‍ നടക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. എസ്സിഒ അംഗരാജ്യങ്ങള്‍ക്കിടയില്‍ സ്റ്റാര്‍ട്ടപ്പ് ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുക, നവീകരണത്തിന് അനുകൂലമായ അന്തരീക്ഷം വളര്‍ത്തുക, നൂതനമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിന് യുവ പ്രതിഭകളെ പ്രചോദിപ്പിക്കുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
2001 ജൂണ്‍ 15-ന് ചൈനയിലെ ഷാങ്ഹായില്‍ സ്ഥാപിതമായ എട്ട് അംഗ ബഹുമുഖ സംഘടനയാണ് ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ). ചൈന, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, ഇന്ത്യ, പാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവയാണ് ഇതിലെ അംഗങ്ങള്‍.
എസ്സിഒ സ്റ്റാര്‍ട്ടപ്പ് ഫോറത്തിന്റെ നാലാം പതിപ്പ് മാര്‍ച്ച് 19 ന് ന്യൂഡെല്‍ഹിയില്‍ നടന്നു. എസ് സിഒ സ്റ്റാര്‍ട്ടപ്പ് ഫോറത്തിന്റെ അഞ്ചാമത് യോഗത്തിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്.
പ്രാദേശിക സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിനായി അംഗരാജ്യങ്ങള്‍ക്കിടയില്‍ സഹകരണം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2022-ല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്നൊവേഷനുമായി അംഗങ്ങള്‍ ഒരു പ്രത്യേക വര്‍ക്കിംഗ് ഗ്രൂപ്പ് സൃഷ്ടിച്ചു.
എസ്സിഒ അംഗരാജ്യങ്ങളിലെ പ്രാദേശിക സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശാക്തീകരിക്കുക, നിക്ഷേപകര്‍ക്കും കോര്‍പ്പറേറ്റ് ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശത്തിലൂടെയും പ്രവേശനം പ്രാപ്തമാക്കുന്നതിലൂടെയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂല്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ഇടപഴകലുകള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു.