image

4 Aug 2023 6:20 AM GMT

News

എന്‍എസ്ഡിഎല്‍ ഐപിഒ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് സെബി

MyFin Desk

sebi suspends nsdl ipo
X

Summary

  • ഇന്ത്യയിലെ ഏറ്റവും വലിയ ഡെപ്പോസിറ്ററി സ്ഥാപനമാണ് എന്‍എസ്ഡിഎല്‍
  • ജൂലൈ ഏഴിനാണ് ഐപിഒയ്ക്കുള്ള ഡ്രാഫ്റ്റ് പേപ്പറുകള്‍ കമ്പനി സമര്‍പ്പിച്ചത്
  • ഐഡിബിഐ ബാങ്കിനും, എന്‍എസ്ഇക്കും യഥാക്രമം 26.10 ശതമാനം, 24 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്‌


മുംബൈ: നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡി (എന്‍എസ്ഡിഎല്‍) ന്റെ ഐപിഒ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് സെബി. ഇന്ത്യയിലെ ഏറ്റവും വലിയ ഡെപ്പോസിറ്ററി സ്ഥാപനമാണ് എന്‍എസ്ഡിഎല്‍. കൂടുതല്‍ വിശദാംശങ്ങളൊന്നുമില്ലാതെ ഐപിഒ സംബന്ധിച്ച നിരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് സെബി വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈ ഏഴിനാണ് ഐപിഒയ്ക്കുള്ള ഡ്രാഫ്റ്റ് പേപ്പറുകള്‍ കമ്പനി സമര്‍പ്പിച്ചത്.

എന്‍എസ്ഡിഎല്ലിലെ നിലവിലുള്ള നിക്ഷേപകരായ ഐഡിബിഐ ബാങ്ക്, എന്‍എസ്ഇ, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ 57,260,001 ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെ വിറ്റഴിക്കുമെന്നായിരുന്നു ഡ്രാഫ്റ്റില്‍ വ്യക്തമാക്കിയിരുന്നത്. ബാങ്കര്‍മാരുടെ അഭിപ്രായത്തില്‍, എന്‍എസ്ഡിഎല്ലിന്റെ ഇഷ്യു വലുപ്പം ഏകദേശം 3,000 കോടി രൂപയായിരിക്കുമെന്നും. കമ്പനിയുടെ മൂല്യം ഏകദേശം 10,500 കോടി രൂപയാണെന്നുമായിരുന്നു.

സാധാരണയായി കമ്പനിക്കെതിരെ എന്തെങ്കിലും അന്വേഷണത്തിനുള്ള സാധ്യതയുള്ളപ്പോഴാണ് കമ്പനി സമര്‍പ്പിച്ച രേഖകളിലെ നിരീക്ഷണം സെബി നിര്‍ത്തിവെയ്ക്കുന്നത്. 2021 സെപ്റ്റംബര്‍ ഏഴിനും 2023 ജൂണ്‍ 28 നും ഇടയില്‍ സെബി എന്‍എസ്ഡിഎല്ലിന് അഡ്മിനിസ്‌ട്രേറ്റീവ് മുന്നറിയിപ്പായി ആറ് നോട്ടീസുകള്‍ നല്‍കിയിരുന്നു. എന്‍എസ്ഡിഎല്‍ ഈ നോട്ടീസുകള്‍ക്കെല്ലാം മറുപടി നല്‍കിയെന്നും ഡ്രാഫ്റ്റ് രേഖകളില്‍ വ്യ്ക്തമാക്കിയിട്ടുണ്ട്. ഐഡിബിഐ ബാങ്കും എന്‍എസ്ഇയും എന്‍എസ്ഡിഎല്ലില്‍ നിലവില്‍ യഥാക്രമം 26.10 ശതമാനം, 24 ശതമാനം ഓഹരികള്‍ കൈവശം വച്ചിട്ടുണ്ട്, സെബി ചട്ടങ്ങള്‍ അനുസരിച്ച് 2023 ഒക്ടോബര്‍ രണ്ടിനകം ഇത് 15 ശതമാനം കുറയ്‌ക്കേണ്ടതുണ്ട്.